Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ; പാലക്കാട് എസ്‌പിയോട് വിശദീകരണം തേടി; ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം

നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ; പാലക്കാട് എസ്‌പിയോട് വിശദീകരണം തേടി; ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം

തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കൽ, ദന്തൽ പ്രവേശനപരീക്ഷയിൽ(നീറ്റ്) പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു മാറ്റിയ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തെക്കുറിച്ച് ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നും ഉടൻ വിശദീകരണം നൽകണമെന്നും കമ്മീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സം

പാലക്കാട് നഗരത്തിലെ ലയൺസ് സ്‌കൂളിൽ നടന്ന (നീറ്റ്) പരീക്ഷയിൽ പരിശോധനയുടെ ഭാഗമായി മെറ്റൽ ഹുക്ക് ഉള്ള അടിവസ്ത്രം വിദ്യാർത്ഥിനിക്ക് അഴിച്ചുമാറ്റേണ്ടി വന്നു. തുടർന്ന് അശ്ലീലകരമായ രീതിയിൽ അദ്ധ്യാപകൻ തുറിച്ചു നോക്കിയെന്ന് വിദ്യാർത്ഥിനിയുടെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

മെറ്റൽ ഉള്ള വസ്തുക്കൾ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കരുത് എന്ന് സിബിഎസ്ഇ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെറ്റൽ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റുന്നതിന് കുട്ടിയോട് നിരീക്ഷകർ നിർദേശിച്ചത്. അദ്ധ്യാപകന്റെ നെഞ്ചിലേക്കുള്ള തുറിച്ചുനോട്ടം അസഹ്യമായതോടെ ചോദ്യ പേപ്പർ കൊണ്ട് ശരീരം മറച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടി ഷാൾ ധരിച്ചിരുന്നില്ല. പരാതിക്കാരിക്കു മാത്രമല്ല ആ ഹാളിൽ പരീക്ഷയ്ക്ക് വന്ന 25 പെൺകുട്ടികളുടെയും മെറ്റൽ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റിച്ചതിന് ശേഷമാണ് ഹാളിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ഒഴിഞ്ഞ ചാക്കിന്റെ മറവിൽ നിന്നാണ് പെൺകുട്ടികൾക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്. ഇതും നീറ്റ് പരിശോധനയുടെ നിയമത്തിന്റെ ഭാഗമാണെന്ന ധരിച്ച പെൺകുട്ടി ഹാളിൽ വച്ച് പ്രതികരിച്ചില്ല. പിന്നീട് പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചു വന്ന ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് മറ്റു സെന്ററുകളിൽ ഇത്തരം സംഭവങ്ങൾ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെയാണ് കുട്ടി പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP