Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടരപ്പതിറ്റാണ്ട് നീണ്ട കഠിന പ്രയത്‌നത്തിന് ഒടുവിൽ പോളിയോ രോഗത്തെ പൂർണമായും സംസ്ഥാനത്ത് നിന്നു തുടച്ചു നീക്കി; കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ കേരളത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയില്ല; തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനം

രണ്ടരപ്പതിറ്റാണ്ട് നീണ്ട കഠിന പ്രയത്‌നത്തിന് ഒടുവിൽ പോളിയോ രോഗത്തെ പൂർണമായും സംസ്ഥാനത്ത് നിന്നു തുടച്ചു നീക്കി; കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ കേരളത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയില്ല; തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രണ്ടരപ്പതിറ്റാണ്ട് നീണ്ട കഠിന പ്രയത്നത്തിന് ഒടുവിൽ പോളിയോ രോഗങ്ങളെ പൂർണമായും സംസ്ഥാനത്ത് നിന്നു തുടച്ചു നീക്കി. വർഷങ്ങൾ നീണ്ട പോരാടത്തിനൊടുവിലാണ് കേരളം പോളിയോ വിമുക്തമായകുന്നത്. കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ കേരളത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം അവസാനിപ്പിക്കാനും തീരുമാനമായി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സ്‌റ്രേറ്റ് ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശപ്രകാരമാണിത്.20 വർഷത്തിനിടെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശപ്രകാരമാണിത്. അതേസമയം രോഗത്തിനെതിരെയുള്ള പ്രചാരണം സംസ്ഥാനത്ത് എത്തുന്ന ഇതരസംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളിലേക്ക് വ്യാപിപ്പിച്ചു.

'പൾസ് പോളിയോ നൽകുന്നത് ശ്രമകരമായ ദൗത്യമാണ് അതിൽ നമ്മൾ വിജയിച്ചു. തുള്ളിമരുന്ന് നൽകുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം. ജനനം മുതൽ ഒന്നര വയസുവരെ കുഞ്ഞുങ്ങൾക്ക് നിലവിൽ നൽകുന്ന ഇമ്മ്യൂണൈസേഷൻ ഇനി കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.

മലപ്പുറത്ത് 2000ൽ ഒരു പോളിയോ രോഗബാധ കണ്ടതിന് ശേഷം കേരളത്തിൽ പുതിയ കേസ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും ചില ഇടങ്ങളിൽ പോളിയോ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി കേരളത്തിൽ ഉൾപ്പെടെ പോളിയോ തുള്ളിമരുന്ന് വിതരണം തുടർച്ചയായി നടത്തിവന്നിരുന്നു. പോളിയോ രോഗങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ 1995 മുതലാണ് വാക്സിനേഷന് പുറമേ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചത്.

14 വർഷത്തോളം തുടർച്ചയായി പോളിയോ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പോളിയോ മുക്തമായി 2014ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ രോഗം വീണ്ടും കണ്ടെത്തിയതിനാൽ ഇന്ത്യയിലും തുള്ളിമരുന്ന് വിതരണം തുടരുകയായിരുന്നു.

എന്താണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ?

അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം പോളിയോ തുള്ളിമരുന്നു നൽകി പോളിയോ രോഗാണു സംക്രമണം തടയുന്ന പരിപാടിയാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ

പൾസ് പോളിയോ ഇമ്യൂണൈസേഷനിലൂടെ എങ്ങനെയാണ് പോളിയോ രോഗം നിർമ്മാർജനം സാധ്യമാകുന്നത്?

പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ് (വൈൽഡ് വൈറസ്) വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്. എല്ലാ കുട്ടികൾക്കും ഒരേ ദിവസം പോളിയോ തുള്ളിമരുന്നു ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ കുടലിലുള്ള വന്യ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP