Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്തവർഷം 21 പൊതു അവധി ദിവസങ്ങൾ; രണ്ട് നിയന്ത്രിത അവധികളും; ഇസ്ലാം ആഘോഷ ദിനങ്ങളിൽ വ്യത്യാസം വന്നേക്കും

അടുത്തവർഷം 21 പൊതു അവധി ദിവസങ്ങൾ; രണ്ട് നിയന്ത്രിത അവധികളും; ഇസ്ലാം ആഘോഷ ദിനങ്ങളിൽ വ്യത്യാസം വന്നേക്കും

തിരുവനന്തപുരം: 2016ലെ പൊതു അവധി ദിനങ്ങൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. 21 പൊതു അവധി ദിനങ്ങളായിരിക്കും അടുത്തവർഷം ഉണ്ടാകുക. ഇത് കൂടാതെ രണ്ട് നിയന്ത്രിത അവധികളുമുണ്ട്. അവധി ദിനങ്ങളിൽ അഞ്ച് വിശേഷ ദിവസങ്ങൾ ഞായറാഴ്ചയും ഒന്ന് രണ്ടാംശനിയും ആയതിനാൽ അവയ്ക്ക് പ്രത്യേകം അവധി ലഭിക്കുകയില്ല. നെഗോഷ്യബിൽ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങൾ 16 ആണ്.

അവധി ദിനങ്ങളുടെ പട്ടിക ചുവടെ: മന്നം ജയന്തി -ജനവരി രണ്ട്. റിപ്പബ്ലിക് ദിനം -ജനവരി 26. ശിവരാത്രി -മാർച്ച് ഏഴ്. പെസഹാ വ്യാഴം-മാർച്ച് 24. ദുഃഖ വെള്ളി-മാർച്ച് 25. അംബേദ്കർ ജയന്തിയും വിഷുവും-ഏപ്രിൽ 14. റംസാൻ-ജൂലായ് ഏഴ്. കർക്കടക വാവ്-ഓഗസ്റ്റ് രണ്ട്. സ്വാതന്ത്ര്യദിനം-ഓഗസ്റ്റ് 15. ശ്രീകൃഷ്ണജയന്തി-ഓഗസ്റ്റ് 24. ബക്രീദ്- സപ്തംബർ 12. ഒന്നാം ഓണം-സപ്തംബർ 13. തിരുവോണം-സപ്തം. 14. മൂന്നാം ഓണം-സപ്തം. 15. ശ്രീനാരായണ ഗുരുജയന്തിയും നാലാം ഓണവും-സപ്തം. 16. ശ്രീനാരായണഗുരു സമാധി-സപ്തം. 21. മഹാനവമി -ഒക്ടോബർ 10. വിജയദശമി -ഒക്ടോ. 11. മുഹറം- ഒക്ടോ 12. ദീപാവലി-ഒക്ടോ. 29. മിലാദ് ഇ ഷെറീഫ് -ഡിസംബർ 12.

ഈസ്റ്റർ, മെയ്ദിനം, അയ്യങ്കാളി ജയന്തി, ഗാന്ധി ജയന്തി, ക്രിസ്മസ് എന്നിവ ഞായറാഴ്ചയായതിനാൽ പ്രത്യേകം അവധി പ്രഖ്യാപിക്കേണ്ടതില്ല.

ആവണി അവിട്ടമായ ഓഗസ്റ്റ് 18ന് സർക്കാർ ജീവനക്കാരിലെ ബ്രാഹ്മണ വിഭാഗക്കാർക്കും വിശ്വകർമ്മ ദിനമായ സപ്തംബർ 17ന് വിശ്വകർമ്മ വിഭാഗക്കാർക്കും നിയന്ത്രിത അവധിയെടുക്കാം. അയ്യാവൈകുണ്ഠ സ്വാമി ജയന്തിയായ മാർച്ച് 12 രണ്ടാം ശനിയായതിനാൽ പ്രത്യേക നിയന്ത്രിത അവധിയില്ല.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം റിപ്പബ്ലിക് ദിനം, ശിവരാത്രി, ദുഃഖവെള്ളി, വാർഷിക കണക്കെടുക്കുന്ന ഏപ്രിൽ ഒന്ന്, വിഷു അംബേദ്കർ ജയന്തി, റംസാൻ, സ്വാതന്ത്ര്യദിനം, ബക്രീദ്, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണഗുരു സമാധി, മഹാനവമി, വിജയദശമി, ദീപാവലി, മിലാദ് ഇ ഷെറീഫ് എന്നിവയ്ക്ക് അവധിയായിരിക്കും. ഈസ്റ്റർ, മെയ്ദിനം, ഗാന്ധിജയന്തി, ക്രിസ്മസ് എന്നിവ ഞായറാഴ്ചയായതിനാൽ ഞായറാഴ്ച പ്രവർത്തിക്കുന്ന ബാങ്കുകൾക്കും അവധിയായിരിക്കും.

ഇസ്ലാം വിശേഷങ്ങളുമായി ബന്ധപ്പെട്ട അവധിദിനങ്ങൾ ചന്ദ്രനെ കാണുന്നതുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP