Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുലാവർഷം ഇത്തവണ നിരാശപ്പെടുത്തിയില്ല: കേരളത്തിൽ ഇരുപത്തിയേഴ് ശതമാനം അധിക മഴ; കഴിഞ്ഞ എഴുപത് വർഷത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തെ തുലാവർഷം; ഇക്കാലയളവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ടത് നാലു ചുഴലിക്കാറ്റുകൾ; മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ കനത്ത മഴ

തുലാവർഷം ഇത്തവണ നിരാശപ്പെടുത്തിയില്ല: കേരളത്തിൽ ഇരുപത്തിയേഴ് ശതമാനം അധിക മഴ; കഴിഞ്ഞ എഴുപത് വർഷത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തെ തുലാവർഷം; ഇക്കാലയളവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ടത് നാലു ചുഴലിക്കാറ്റുകൾ; മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ കനത്ത മഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും പ്രളയം സൃഷ്ടിച്ച് തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി തുടങ്ങിയതിന് ഒരാഴ്ച പിന്നിട്ടശേഷമാണ് തുലാവർഷം എത്തിയത്. ഇക്കുറി തുലാവർഷം കനിഞ്ഞു എന്ന് വേണം പറയാൻ, തുലാവർഷം വിടവാങ്ങുമ്പോൾ കേരളത്തിൽ പെയ്തത് 625 മില്ലീമീറ്റർ മഴ. അതായത് നിലവിൽ പെയ്യുന്ന മഴയേക്കാൾ 27 % കൂടുതൽ. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്നതാണ് കേരളത്തിലെ തുലാവർഷം. കഴിഞ്ഞ വർഷം ഈ കാലയളവിൽ പെയ്തത് 480.7 മില്ലിമീറ്റർ മഴയാണ്, 3 % കുറവ്.

കാസർഗോഡ് (81%) കണ്ണൂർ (63%) കൂടുതൽ തുലാവർഷം മഴ ലഭിച്ച ജില്ലകളിൽ മുന്നിൽ. എന്നാൽ, ഇടുക്കി( -10%), കൊല്ലം (-3%), തിരുവനന്തപുരം (-3%) എന്നീ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്. സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു. അതേസമയം ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല എറണാകുളം ആണ് 807 മില്ലിമീറ്റർ. 520 മില്ലിമീറ്റർ ലഭിക്കേണ്ടിയിടത്ത് 55 % അധികമാണിത്.

567 മില്ലിമീറ്റർ ലഭിക്കേണ്ട ഇടുക്കി ജില്ലയിൽ 513 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത് പത്ത് ശതമാനം വരും ഇത്. അറബിക്കടലിൽ രൂപപ്പെട്ട ക്യാർ, മഹാ ചുഴലിക്കാറ്റുകളാണ് വടക്കൻ കേരളത്തിൽ ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ കാരണം. കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തേയും 2010 നു ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച തുലാവർഷവുമാണ് ഇത്തവണത്തേത്. 2010 ൽ ലഭിച്ച 829. 4 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച തുലാവർഷം.

അതേസമയം രാജ്യത്താകമാനം 29% മഴ അധികം രേഖപ്പെടുത്തി. 123.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 160 മില്ലിമീറ്റർ. കഴിഞ്ഞ വർഷം 44% മഴ കുറവ് ആയിരുന്നു. ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ (ഐഒഡി ) പോസിറ്റീവ് സ്ഥിതിയിലും എൽനിനോ ന്യുട്രൽ സ്ഥിതിയിൽ തുടരുന്നതും ചുഴലിക്കാറ്റുകളുമാണ് ഇത്തവണ കൂടുതൽ തുലാവർഷം ലഭിക്കാനുള്ള കാര്യങ്ങൾ. ഈ വർഷത്തെ തുലാവർഷ കാലയളവിൽ നാലു ചുഴലിക്കാറ്റുകൾ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ടു. അറബിക്കടലിൽ ക്യാർ, മഹാ, ബംഗാൾ ഉൾക്കടലിൽ ബുൾബുൾ, ഒടുവിൽ അറബിക്കടലിൽ പവൻ എന്നിവയാണ്.

2019 ൽ സംസ്ഥാനത്ത് മൺസൂൺ ഒരാഴ്ചയോളം താമസിച്ചായിരുന്നു എത്തിയത്. ജൂൺ ഒന്നിന് എത്തേണ്ട മൺസൂൺ ജൂൺ 8നാണ് എത്തിയത്. 41 ദിവസമെടുത്ത് ജൂലൈ 19ന് രാജ്യം മുഴുവൻ മഴ എത്തി. കഴിഞ്ഞ വർഷം 22 ദിവസമെടുത്തു കാലവർഷം പൂർണമായി പിൻവാങ്ങാൻ. എന്നാൽ, ഇത്തവണ ഇത് നേരത്തെയാകുമെന്നാണ് സൂചനകൾ എത്തിയിരുന്നതും. അതായത് 17നോ 20നോ തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനാണ് സാധ്യത കണക്ക് കൂട്ടിയിരുന്നത്. അതായത്, പത്ത് ദിവസത്തിനുള്ളിൽ മൺസൂൺ പൂർണമായി പിൻവാങ്ങുമെന്ന് ചുരുക്കം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബർ 30 വരെ, ലഭിക്കുമെന്ന് പ്രവചിച്ചതിനെക്കാൾ 13 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രവചനത്തെക്കാൾ കൂടുതൽ മഴ കേരളത്തിന് ലഭിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP