Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന്റെ പേര് മൂന്നിടങ്ങളിലെ വോട്ടർപട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ മതിയായ കാരണമല്ലെന്നും വിശദീകരണം; നിയമലംഘനമായി കണക്കാക്കുക മൂന്ന് സ്ഥലങ്ങളിലും വോട്ടു ചെയ്താൽ മാത്രം

ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന്റെ പേര് മൂന്നിടങ്ങളിലെ വോട്ടർപട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ മതിയായ കാരണമല്ലെന്നും വിശദീകരണം; നിയമലംഘനമായി കണക്കാക്കുക മൂന്ന് സ്ഥലങ്ങളിലും വോട്ടു ചെയ്താൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന വി വി രാജേഷിന് മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

പൂജപ്പുര വാർഡിൽ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബർ പത്തിന് അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. രാജേഷിന് മൂന്ന് സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന് കാട്ടി സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിലാണ്‌ പരാതി നൽകിയത്‌.

രാജേഷിന്‌‌ ഇരട്ട വോട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ്‌ മൂന്നാമതൊരിടത്ത്‌ കൂടി വോട്ടർപട്ടികയിൽ പേരുള്ളതായി കണ്ടെത്തിയത്‌. നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപറേഷനിലെ രണ്ട് വാർഡിലെ വോട്ടർപട്ടികയിലും പേരുണ്ട്.

നെടുമങ്ങാടുള്ള ‘മായ’ എന്ന കുടുംബ വീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16–--ാം വാർഡായ കൊറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമനമ്പർ–-72 ആയി വേലായുധൻനായർ മകൻ രാജേഷ് (42 വയസ്സ്‌) എന്ന് ചേർത്തിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ 82–--ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗമുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042–--ാം ക്രമനമ്പരായി വേലായുധൻനായർ മകൻ വി വി രാജേഷ് എന്നുണ്ട്‌.

കൂടാതെ പിടിപി നഗർ വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ട്‌. പിടിപി വാർഡിൽ ഭാഗം മൂന്നിൽ ക്രമനമ്പർ 878-ൽ ശിവശക്തി മേൽവിലാസത്തിൽ വേലായുധൻനായർ മകൻ രാജേഷ് (വയസ്സ്‌ 43)- എന്നാണുള്ളത്‌. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട്‌ പ്രകാരം ഒന്നിലധികം വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നത്‌ നിയമവിരുദ്ധമാണ്‌. വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്ന സമയത്ത്‌ മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്‌താവന സഹിതമാണ്‌ അപേക്ഷ നൽകുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്‌. എന്നാൽ, മൂന്ന് സ്ഥലങ്ങളിൽ വോട്ടു ചെയ്താൽ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

റോസാപൂ ചിഹ്നം നേരത്തെ ഉള്ളതാണ്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ നൽകണമെന്നതും നിയമത്തിലുള്ളതാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി സ്ഥാനാർത്ഥികൾക്കൊപ്പം അതേ പേരുള്ള അപരന്മാർക്ക് സ്ഥാനവും താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നവും നൽകിയതിൽ പ്രതിഷേധിച്ച് നേരത്തേ ബിജെപി രംഗത്ത് വന്നിരുന്നു.

12 ഡിവിഷനുകളിൽ ഒരേ പേരുകാർക്ക് അടുത്തടുത്ത് സ്ഥനാവും ചിഹ്നവും നൽകിയെന്നായിരുന്നു ആരോപണം. ഇത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബിജെപിയെ തോൽപിക്കാൻ ഉള്ള ശ്രമം ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP