Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അവസാനം പതിമൂന്നാം നമ്പർ കാർ കിട്ടി'; ബിജെപി നേതാവ് കെ സുരേന്ദ്രനു മറുപടിയുമായി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'അവസാനം പതിമൂന്നാം നമ്പർ കാർ കിട്ടി'; ബിജെപി നേതാവ് കെ സുരേന്ദ്രനു മറുപടിയുമായി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉയർത്തിയ 13-ാം നമ്പർ കാർ വിവാദത്തിനു വിട. ധനമന്ത്രി ടി എം തോമസ് ഐസക്കിന് ഔദ്യോഗിക വാഹനമായി 13-ാം നമ്പർ കാർ ലഭിച്ചു.

സുരേന്ദ്രൻ ഫേസ്‌ബുക്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയെന്നോണം കാറിന്റെ ചിത്രം ഫേസ്‌ബുക്കിൽ തന്നെ തോമസ് ഐസക് പോസ്റ്റ് ചെയ്തു. 'അവസാനം പതിമൂന്നാം നമ്പർ കാർ കിട്ടി' എന്നും അദ്ദേഹം കുറിച്ചു.

ധനമന്ത്രി നേരത്തെ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പർ അനുവദിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ മന്ത്രിസഭാംഗങ്ങൾക്കും ഈ നമ്പറിൽ കാർ അനുവദിച്ചിരുന്നില്ല.

എന്നാൽ, അന്ധവിശ്വാസങ്ങൾക്ക് എൽഡിഎഫ് മന്ത്രിസഭയും കൂട്ടുനിൽക്കുകയാണെന്ന വാദമുയർത്തി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഈ വിഷയം ഫേസ്‌ബുക്കിലൂടെ ചർച്ചയാക്കുകയായിരുന്നു. പതിമൂന്നാം നമ്പർ കാർ എടുക്കാൻ ആർക്കും ധൈര്യമില്ലേ എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനിൽകുമാറും ഈ നമ്പർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ടൂറിസം വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണു മന്ത്രിക്ക് കാർ അനുവദിച്ചത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയുടെ വാഹന നമ്പർ 23 ആയിരുന്നു. അന്ന് 13ാം നമ്പർ വാഹനം ഉപയോഗിച്ചതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP