Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കേരള നദി സംരക്ഷണസമിതി; നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നും ആവശ്യം: ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമസഭ അംഗത്വം രാജിവെക്കാൻ പി വി അൻവർ തയാറാവാണമെന്നും പ്രൊഫ. ടി ശോഭീന്ദ്രൻ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കേരള നദി സംരക്ഷണസമിതി; നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നും ആവശ്യം: ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമസഭ അംഗത്വം രാജിവെക്കാൻ പി വി അൻവർ തയാറാവാണമെന്നും പ്രൊഫ. ടി ശോഭീന്ദ്രൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ നിയമലംഘനം നടത്തിയ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് കേരള നദി സംരക്ഷണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം. ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎൽഎ സ്ഥാനം രാജിവെക്കാൻ പി വി അൻവർ തയാറാവാണമെന്നും പ്രൊഫ. ടി ശോഭീന്ദ്രൻ, അഡ്വ.പിഎ പൗരൻ, സമിതി ജനറൽ സെക്രട്ടറി ടിവി രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കക്കാടംപൊയിലിൽ പരിസ്ഥിതിക്ക് ദോഷം വരുന്ന നിർമ്മാണപ്രവൃത്തിയാണ് നടത്തിയതെന്ന് കോടതി വിമർശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് കാട്ടരുവിയിൽ തടയണ കെട്ടിയത്. ഇതുമൂലം ആദിവാസി വിഭാഗങ്ങൾക്ക് കുടിവെള്ളം കിട്ടാതായി. മൈൻസ് ആൻഡ് മിനറൽസ് റഗുലേഷൻ ആക്ട്, ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട്, ആദിവാസി പീഡന നിരോധന നിയമം എന്നിവ പ്രകാരമൊക്കെ പി.വി. അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഈ മാസം ഒൻപതിനാണ് കേസിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു എംഎൽഎയും ചെയ്യാൻ ധൈര്യം കാണിക്കാത്ത നിയമലംഘനങ്ങളാണ് അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 2015 ലാണ് തടയണ പൊളിക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തടയണയും തടയണക്ക് കുറുകെയുള്ള റോപ് വേയും പൊളിച്ചുനീക്കണം. തേനരവി പുഴയുടെ ഉത്ഭവസ്ഥാനത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറിയും പൊളിച്ചുമാറ്റണമെന്ന് നദി സംരക്ഷണസമിതി ആവശ്യപ്പെട്ടു. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ടി വി രാജൻ അറിയിച്ചു. സമിതി ഭാരവാഹികളായ സുബീഷ് ഇല്ലത്ത്, ശബരി മുണ്ടക്കൽ, എൻ. ശശികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP