Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാന കമ്പനികളുടെ നിരക്ക് കൂട്ടൽ: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

വിമാന കമ്പനികളുടെ നിരക്ക് കൂട്ടൽ: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

സ്വന്തം ലേഖകൻ

കൊച്ചി: ഗൾഫ് സെക്ടറിലേക്കുള്ള ഷെഡ്യൂളുകൾ നിർത്തലാക്കിയും യാത്രാനിരക്ക് കുത്തനെ ഉയർത്തിയും വിമാന കമ്പനികൾ നടത്തുന്ന ആകാശ കൊള്ളയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം . മാർച്ച് 29 ,30 തിയ്യതികളിൽ ജില്ലാ ആസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി കെ വി അബുദുൾ ഖാദറും അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രക്കാരോട് വലിയ തോതിലുള്ള വിവേചനമാണ് വിമാന കമ്പനികൾ പുലർത്തുന്നത്.റംസാൻ കാലമായതിനാൽ പ്രവാസികൾ നാട്ടിലേക്ക് കൂട്ടത്തോടെ വരുന്ന കാലമാണ്. ടിക്കറ്റിന് 15000 മുതൽ കൂടുതൽ ഈടാക്കുകയാണ്.പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എയർ ഇന്ത്യ യാതൊരു കാരണവുമില്ലാതെ ഗൾഫിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയതിലും കേരള പ്രവാസി സംഘം പ്രതിഷേധിക്കുന്നതായും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP