Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീ കീ ചലഞ്ചിനെ ട്രോളി കേരളാ പൊലീസും രംഗത്ത്; മുന്നറിയിപ്പുമായി ബോധവൽക്കരണ വീഡിയോ;ചലഞ്ച് ഏറ്റെടുത്ത് നടുറോഡിൽ നൃത്തം ചെയ്താൽ പിടിവീഴും

കീ കീ ചലഞ്ചിനെ ട്രോളി കേരളാ പൊലീസും രംഗത്ത്;  മുന്നറിയിപ്പുമായി ബോധവൽക്കരണ വീഡിയോ;ചലഞ്ച് ഏറ്റെടുത്ത് നടുറോഡിൽ നൃത്തം ചെയ്താൽ പിടിവീഴും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുന്ന കീ കീ ചലഞ്ചിനെതിരെ ക്യാമ്പയിനുമായി കേരളാ പൊലീസ്. ഇന്ത്യയിലാകമാനം തരംഗം സൃഷ്ടിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പാട്ടും പാട്ടിനൊപ്പം നൃത്തവും ചെയ്യുന്ന ചലഞ്ച് ഏറ്റെടുത്ത് നിരവധി യുവതി യുവാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് നിയന്ത്രണവുമായിട്ടാണ് കേരളാ പൊലീസിന്റെ സൈബർ വിഭാഗം ക്യാമ്പയിനുമായി രംഗത്തെത്തിയത്.

സെലിബ്രിറ്റികളടക്കം കീ കീ ചലഞ്ചുമായി രംഗത്തെത്തിയതോടെ നടുറോഡിൽ കീ കീ കളിക്കുന്നവരെ തപ്പി പൊലീസും രംഗത്തെത്തിയിരിക്കുകയാണ്. പതിവ് ശൈലിയിൽ കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നൽകിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കേരളാ പൊലീസ് സൈബർ സെല്ലിന്റെ പേരിലാണ് പ്രചരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ തന്നെ വൈറലായി മാറുകയും ചെയ്തു.

'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും, വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് 'കീകി' ചലഞ്ച്. കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇൻ മൈ ഫീലിങ്' എന്ന ഗാനം ഇറങ്ങിയപ്പോൾ മുതൽ തന്നെ ഹിറ്റാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരഞ്ഞെടുക്കുന്നത്. എന്നാൽ നടുറോഡിൽ ചെയ്യുന്ന ഡാൻസ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാൻസ് നിരോധിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP