Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസഡ് പ്ലസുമായി കറങ്ങുന്ന ഉത്തരേന്ത്യൻ സ്വാമി പൊലീസിന്റെ പോക്കറ്റടിക്കുന്നു! സുരക്ഷയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടപ്പോൾ പൊലീസ് പറഞ്ഞു, കേരളം ചുറ്റുന്നത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിനെന്ന്

ഇസഡ് പ്ലസുമായി കറങ്ങുന്ന ഉത്തരേന്ത്യൻ സ്വാമി പൊലീസിന്റെ പോക്കറ്റടിക്കുന്നു! സുരക്ഷയ്ക്കായി ലക്ഷങ്ങൾ ചെലവിട്ടപ്പോൾ പൊലീസ് പറഞ്ഞു, കേരളം ചുറ്റുന്നത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിനെന്ന്

തിരുവനന്തപുരം: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുമായി കേരളത്തിൽ കറങ്ങി നടന്ന ഉത്തരേന്ത്യൻ സ്വാമി ദേര സൗദ നേതാവ് റാം റഹിം സിങ് ജി ഇൻസാൻ കേരളാ പൊലീസിന്റെ പോക്കറ്റടിച്ചു. കേരളം ചുറ്റുന്നത് പതിവാക്കിയ ദേരാ സൗദ നേതാവിന് സുരക്ഷ ഒരുക്കാൻ വേണ്ടി ലക്ഷങ്ങളാണ് സംസ്ഥാന പൊലീസിന് ചെലവാക്കേണ്ടി വന്നത്. ഒമ്പത് ലക്ഷം രൂപ സുരക്ഷാ ഇനത്തിൽ ചെലവാക്കിയതോടെ ഇനിയും സുരക്ഷ നൽകാൻ പറ്റില്ലെന്ന് ആഭ്യന്തര വകുപ്പ് ഹരിയാന സർക്കാറിനെ അറിയിച്ചു.

സ്വാമിക്ക് സുരക്ഷയൊരുക്കി കേരളം മുഴുവൻ പൊലീസും കറങ്ങി നടന്ന് മടുത്തതോടെ സ്വാമിയുടെ കേരളാ സന്ദർശനത്തിന്റെ രഹസ്യവും പുറത്തു പറഞ്ഞാണ് കേരളാ പൊലീസ് തടിതപ്പിയത്. റിയൽ എസ്റ്റേറ്റ് കച്ചവടമാണ് വിവാദ സ്വാമിയുടെ ലക്ഷ്യമെന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. സ്വാമി ഇൻസാൻ തുടർച്ചയായി കേരളത്തിലെത്തിയത് നേരത്തേ തന്നെ വിവാദമായിരുന്നു. സ്വാമിക്ക് സർക്കാർ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ ഇസഡ് പ്‌ലസ് സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്.

സ്വാമിയുടെ നിരന്തര കേരള സന്ദർശനം വിവാദമായതോടെ ആഭ്യന്തര വകുപ്പ് ഇതേപ്പറ്റി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സ്വാമി കേരളത്തിൽ കറങ്ങുന്നത് റിയൽ എസ്‌റ്റേറ്റ് ലക്ഷ്യത്തോടെയെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകിയത്. സ്വാമിക്ക് സുരക്ഷയൊരുക്കാൻ വേണ്ടി വന്ന തുകയും സർക്കാറിനെ ബോധ്യപ്പെടുത്തി.

സ്വകാര്യ സന്ദർശനത്തിന് എത്തുന്ന റാം റഹീം സിംഗിനും സംഘത്തിനും സർക്കാർ ചെലവിൽ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നും അതിനാൽ ചെലവായ പണം മടക്കി നൽകണമെന്നും ആഭ്യന്തര വകുപ്പ് ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി ഇദ്ദേഹം കേരളത്തിൽ തങ്ങുന്നതു വഴി ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുന്നത് പൊലീസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കേരളം ചൂണ്ടിക്കാട്ടി.

സ്വാമി വാഗമണ്ണിലും വയനാട്ടിലും മറ്റും അനുയായികൾക്കൊപ്പം റിസോർട്ടുകൾ വാടകയ്ക്ക് എടുത്തായിരുന്നു താമസം. പഞ്ചാബിലെ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് സ്വാമിക്കു ഇസഡ് പ്‌ലസ് സുരക്ഷ ഒരുക്കിയത്. ആത്മീയ നേതാവാണെങ്കിലും ഹരിയാനയിൽ സിബിഐ അന്വേഷിക്കുന്ന നിരവധി ക്രമിനിൽ കേസിൽ പ്രതിയാണ് റാം റഹിം സിങ്. ബലാത്സംഗവും കൊലപാതകവുമടക്കമുള്ള കേസുകളുമാണ് ഈ വിവാദ സ്വാമിക്ക് മേലുള്ളത്. രാത്രികാലങ്ങളിൽ സ്വാമിയെ സന്ദർശിക്കാൻ നിരവധി പേർ എത്തുന്നതും ഏറെ ദുരൂഹതകൾക്ക് ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP