Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേരിട്ടോ അല്ലാതെയോ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി; സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന മെസേജുകൾ ഫോർവേഡ് ചെയ്താലും പണികിട്ടും; ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കർശന നിരീക്ഷണവുമായി കേരള പൊലീസ്

നേരിട്ടോ അല്ലാതെയോ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി; സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന മെസേജുകൾ ഫോർവേഡ് ചെയ്താലും പണികിട്ടും; ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കർശന നിരീക്ഷണവുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിൽ കലാപം പടരുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന സാചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രതയോടെ പൊലീസും ഭരണകൂടവും. വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നവർക്കെതിരെ തുടക്കം മുതലേ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. പൊതു സമൂഹത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇത്തരം ശ്രമങ്ങൾ നടത്തുന്നവരെ കർശനമായി നിയന്ത്രിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

സമൂഹമാധ്യമങ്ങളിലൂടെ വർഗ്ഗീയത സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പൊലീസ് സേന സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

പൊലീസ് മേധാവിയുടെ വാർത്താക്കുറിപ്പ്

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടു നിൽക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP