Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമമുണ്ടായാൽ പൊലീസിന് സന്ദേശം ലഭിക്കുന്നത് ഏഴ് സെക്കന്റിനുള്ളിൽ; കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചന; കേരള പൊലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് കെൽട്രോൺ

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമമുണ്ടായാൽ പൊലീസിന് സന്ദേശം ലഭിക്കുന്നത് ഏഴ് സെക്കന്റിനുള്ളിൽ; കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചന; കേരള പൊലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് കെൽട്രോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലു നടക്കുന്ന മോഷണ ശ്രമങ്ങൾ അപ്പോൾ തന്നെ പൊലീസിനെ അറിയിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേരള പൊലീസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്.

സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സിഐഎംഎസ് സംവിധാനത്തിലുള്ളത്. ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമായി ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്‌ളാറ്റുകൾ, ഓഫിസുകൾ, ബാങ്കുകൾ, എടിഎം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കാം.

ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം പൊലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദ്ദേശവും സംഭവങ്ങളുടെ ലൈവ് വിഡിയോയും ലഭിക്കും. ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. പത്തുലക്ഷം ഉപഭോക്താക്കളെവരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും.

സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം പ്രവർത്തനരഹിതമായാൽ അപ്പോൾതന്നെ വിവരം കൺട്രോൾ റൂമിൽ എത്തും. സർവീസ് എൻജിനീയർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കും. ഈ വിവരം സ്ഥാപന ഉടമയെ എസ്എംഎസ് ആയി അറിയിക്കും. രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാസം 500 രൂപ മുതൽ 1000 രൂപവരെ കെൽട്രോൺ ഫീസായി ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP