Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കനാലിൽ കണ്ട മൃതദേഹം കരയ്‌ക്കെത്തിക്കാൻ ആവശ്യപ്പെട്ടത് വലിയ തുക; യൂണിഫോം അഴിച്ച് വെച്ച് കനാലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിച്ച് സർക്കിൾ ഇൻസ്‌പെക്ടർ; കയ്യടിച്ച് സോഷ്യൽമീഡിയ

കനാലിൽ കണ്ട മൃതദേഹം കരയ്‌ക്കെത്തിക്കാൻ ആവശ്യപ്പെട്ടത് വലിയ തുക; യൂണിഫോം അഴിച്ച് വെച്ച് കനാലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിച്ച് സർക്കിൾ ഇൻസ്‌പെക്ടർ; കയ്യടിച്ച് സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം: യൂണിഫോം അഴിച്ച് വെച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരക്കെത്തിച്ച സിഐ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസമാണ് പത്തനാപുരം സിഐ അൻവർ യൂണിഫോം അഴിച്ച് വെച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരക്കെത്തിച്ചത്. കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സഹായം ലഭിക്കാതെ വന്നതോടെയാണ് സർക്കിൾ ഇൻസ്‌പെക്ടർ നേരിട്ട് വെള്ളത്തിലിറങ്ങിയത്. നാട്ടുകാരിൽ ആരോ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സി ഐ താരമായിരിക്കുകയാണ് ഇപ്പോൾ.

കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്റേ(79)താണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്ക് എടുക്കാൻ നാട്ടുകാരിൽ ആരും തയ്യാറായില്ല. തുടർന്ന് കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടി. എന്നാൽ ഇവർ പൊലീസിനോട് രണ്ടായിരം രൂപ കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സി ഐ അൻവർ യൂണിഫോം അഴിച്ചുവച്ച് കനാലിൽ ഇറങ്ങി മൃതദേഹം കരയ്‌ക്കെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP