Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈമാറരുത്; സംസ്ഥാനത്ത് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ നടന്നതായി പരാതി; മുന്നറിയിപ്പുമായി കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, മാർക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതർക്ക് ഇന്റർനെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാർ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ബാങ്ക് ലോണോ , സിം കാർഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാർഹമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സാമൂഹിക മാധ്യമത്തിലൂടെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ നടന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടിയതായി പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതിയെക്കുറിച്ചു ചില ജില്ലകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP