Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് നിയമം ഉടൻ നടപ്പാക്കണം; ജനറിക് മരുന്നുകളുടെ വില കുറയ്ക്കണം; ഫാർമസി മേഖലയിലെ ചൂഷണത്തിനെതിരെ അസോസിയേഷന് പ്രതിഷേധത്തിന്; 27ന് സെക്രട്ടറിയേറ്റ് ധർണ്ണ

ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് നിയമം ഉടൻ നടപ്പാക്കണം; ജനറിക് മരുന്നുകളുടെ വില കുറയ്ക്കണം; ഫാർമസി മേഖലയിലെ ചൂഷണത്തിനെതിരെ അസോസിയേഷന് പ്രതിഷേധത്തിന്; 27ന് സെക്രട്ടറിയേറ്റ് ധർണ്ണ

കോഴിക്കോട്: ഫാർമസി തൊഴിലിന്റെ മാന്യതയും പവിത്രതയും പരിരക്ഷിക്കാൻ ഉപയുക്തമായ ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് 2015 ഉടനടി നടപ്പിലാക്കണമെന്നും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് കേരളാ ഫാർമസിസ്റ്റ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിന്. ജനറിക് മരുന്നുകളുടെ വിലനിലവാരം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം 27 ന് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തും.

ഫാർമസി ഫാർമസിസ്റ്റുകൾ കൈകാര്യം ചെയ്യേണ്ട സ്ഥലമാണ്. നിയമം അത് അനുശാസിക്കുന്നു. ആയതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ കള്ളനാണയങ്ങളേയും പിഴുതു മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. ഫാർമസിസ്റ്റുകൾക്ക് സ്ഥാപനം തുറന്നു പ്രവർത്തിക്കുന്ന സമയം മുഴുവൻ എന്നതിന് പകരം നിയമം അനുസരിച്ച് 8 മണിക്കൂർ ജോലി എന്നത് നടപ്പിലാക്കണമെന്നും മാന്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും കേരള ഫാർമസിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

ഫാർമസി മേഖലയിലെ വിവിധ വിഷയങ്ങളെ സംഘടന വിശദീകരിക്കുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ ചാനലുകളിലും പത്രങ്ങളിലും മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പരമ്പരകളും വാർത്തകളും ഉണ്ടായിരുന്നു. എല്ലാം നല്ലത് തന്നെ. പൊതുജനത്തിന് ഗുണനിലവാരമുള്ള ചികിത്സയും മരുന്നും ലഭ്യമാക്കാൻ ഇവർ ചെയ്യുന്ന പ്രവർത്തികളെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു. പൊതുജനശ്രദ്ധ ഉണർത്തുന്നതിനും ഫലങ്ങൾ കാണുന്നതിനും ഇതുപോലുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. എന്നാൽ വിഷമത്തോടെ പറയട്ടെ ഇവിടെയൊക്കെ മനപ്പൂർവ്വമോ അല്ലാതെയോ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഫാർമസിസ്റ്റകൾ. ചർച്ചകളിലോ അഭിപ്രായ പ്രകടനങ്ങളിലോ ഫാർമസിസ്റ്റുകെള കാണാനില്ല. കച്ചവടക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിലാണ് ഇവർെക്കാെക്ക താൽപര്യം (എല്ലാം കച്ചവടമായി മാറി എന്നതുകൊണ്ടാകാം).

നമ്മുടെ നാട്ടിൽ ഒരു കൂലിപ്പണിക്കാരന് കിട്ടുന്ന അംഗീകാരം പോലും ജീവൻ രക്ഷാഔഷധങ്ങൾ ൈകകാര്യം െചയ്യുന്ന ഫാർമസിസ്റ്റിനു ലഭിക്കുന്നില്ല. എന്നാൽ വിേദശ രാജ്യങ്ങളിൽ ഒരു ഡോക്ടർക്ക് തുല്യമായ സ്ഥാനമാണ് ഫാർമസിസ്റ്റിനും ഉള്ളത്. കാരണം അവിടെ േരാഗിെയ പരിശോധിച്ച് എന്താണ് രോഗമെന്നും എന്ത് മരുന്നുകളാണ് കൊടുക്കേണ്ടതെന്നും നിർദ്ദേശിക്കുക മാത്രമാണ് ഡോക്ടർ ചെയ്യുന്നത്. ഇപ്രകാരം ഡോക്ടർ നിർദ്ദേശിച്ച മരുന്ന് ഏതളവിൽ എങ്ങനെ കഴിക്കണമെന്ന് പറയുന്നത് ഫാർമസിസ്റ്റാണ്. മാ്രതമല്ല വിവിധ വിലനിലവാരത്തിലുള്ള അനവധി കമ്പനി മരുന്നുകളിൽ നിന്നും ഉപേഭാക്താവിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് േവണ്ട മരുന്ന് തിരഞ്ഞെടുക്കാൻ ഫാർമസിസ്റ്റ് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെയെല്ലാം ഡോക്ടർ എന്ന വ്യക്തിയിൽ നിക്ഷിപ്തമായിരിക്കുന്നു. അദ്ദേഹം കുറിച്ചുനൽകുന്ന മരുന്നുകൾ വിലനിലവാരേമാ ഗുണനിലവാരേമാ േനാക്കാതെ എടുത്തു നൽകുന്ന ഒരു തൊഴിലാളി മാത്രമായി ഫാർമസിസ്റ്റിനെ തരം താഴ്‌ത്തി.

ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പൊതുജനമാണ് എന്ന് പറയാതെ വയ്യ. കാരണം അവിയൽ പരുവത്തിൽ (5 മുതൽ 10 വെര മരുന്നുകൾ ഒേര സമയം കഴിക്കുന്ന അവസ്ഥ) ഡോക്ടർ കുറിച്ച് നൽകുന്ന മരുന്നുകൾ കഴിക്കുമ്പോൾ അവ തമ്മിൽ എന്തെങ്കിലും പ്രതി പ്രവർത്തനേമാ പാർശ്വ ഫലങ്ങളോ ഉേണ്ടായെന്ന് േനാക്കാൻ രോഗിക്ക് കഴിയില്ല. അറിവില്ല. ഇതുമൂലം മറ്റു അസുഖങ്ങൾ ഉണ്ടാകുകേയാ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന് ശമനം ഇല്ലാതെ വരുകയോ ചെയ്യാം. സ്ഥിരമായി മരുന്ന് കഴിേക്കണ്ട അവസ്ഥയിലേക്കും േരാഗിയെ ഇതുകൊെണ്ടത്തിക്കും. രോഗികളുമായി വേണ്ടത്ര ആശയ വിനിമയം നടത്താത്തതുകൊണ്ട് ഡോക്ടർ എഴുതി നൽകുന്ന മരുന്നുകൾ ഗുണനിലവാരം ഉള്ളതാേണാ എന്നും കഴിച്ചാൽ ഉണ്ടാകാവുന്ന അനന്തരഫലെത്തക്കുറിച്ച് പറഞ്ഞു കൊടുക്കാനും കഴിയാതെ പോകുന്നു.

നമ്മുടെ ചികിത്സാ രംഗത്തെ അപചയത്തിന്റെ വലിയൊരു കാരണവും ഇവിടെയാണ്. ഒരു ഡോക്ടർ േകവലം ഒരു വർഷം മാത്രം ഫാർമക്കോളജി പഠിക്കുമ്പോൾ ഒരു ഫാർമസി ബിരുദധാരി രണ്ടു വർഷവും അതിലേറെയും കാലം ഇത് പഠിക്കുകയും വിവിധ മരുന്നുകൾ ഉണ്ടാക്കുകയും പരീക്ഷണ നിരീക്ഷണം നടത്തി അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ മരുന്നുകളുടെ ലോകത്ത് ഫാർമസിസ്റ്റിന്റെ േസവനം ഒഴിച്ചുകൂടാൻ പറ്റാത്താണ്. പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതും പരിചയ സമ്പന്നരായ ഫാർമസിസ്റ്റുകളാണ് ഡോക്ടർമാർ അല്ല. അവർ രോഗികളെ ചികിത്സിക്കാൻ മാത്രേമ പഠിച്ചിട്ടുള്ളൂ.

മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഈ രംഗത്തെ കൂടുതൽ മലീമസമാക്കി എന്ന് പറയാതെ വയ്യ. സമീപകാലത്ത് വർദ്ധിച്ചു വരുന്ന ഒരു പ്രവണതയാണ് സാമാന്യ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത വ്യക്തികൾ മരുന്ന് കമ്പനികളുടെ പ്രതിനിധികളായി ഡോക്ടർമാരെ സമീപിക്കുകയും മരുന്നുകളെക്കുറിച്ച് ഡോക്ടറോട് പറഞ്ഞുകൊടുക്കുകയും പാരിതോഷികങ്ങളും കമ്മീഷനും കൊടുത്ത് അവ വിപണനം ചെയ്യുന്ന ഒരു പ്രവണത. ഇവിടെ കമ്പനി പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങൾ തത്ത പറയുന്നതുപോലെ ഉരുവിടുക മാത്രമാണ് ഇത്തരം കമ്പനി പ്രതിനിധികൾ ചെയ്യുന്നത്. ഇവർ വിപണനം ചെയ്യുന്ന മരുന്നിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ചോ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ എന്തെങ്കിലും ചോദിച്ചാൽ അവർക്ക് അതറിയില്ല. ഇത്തരത്തിൽ കമ്മീഷൻ കൊടുത്ത് യോഗ്യതയില്ലാത്ത വ്യക്തികളുടെ കരങ്ങൾ വഴി വിറ്റഴിക്കേണ്ട ഉപഭോഗവസ്തുവാണോ ജീവൻ രക്ഷാ ഔഷധങ്ങൾ?

ഫാർമസിയിൽ ഡിപ്ലോമ മുതൽ ഡോക്ടറേറ്റ് വരെ നേടിയവർ നമ്മുടെ നാട്ടിൽ ധാരാളമുള്ളപ്പോൾ യോഗ്യതയില്ലാത്തവരെ നിയമിക്കുന്ന കമ്പനികളുടെ ലക്ഷ്യം വിപണനം മാത്രം. അതും ഓരോ മാസവും രണ്ടും മൂന്നും ലക്ഷം രൂപയുടെ കച്ചവടം നടത്തണം എന്ന് നിർദ്ദേശം നൽകിയാണ് ഓരോ മരുന്നും കമ്പനി പ്രതിനിധികളെ ഏൽപ്പിക്കുന്നത്. ഇവർ ഡോക്ടറെ എങ്ങനെയൊക്കെ സ്വാധീനിക്കാമോ ആ രീതിയിലെല്ലാം സ്വാധീനിച്ച് വിപണനം ഗംഭീരമാക്കുന്നു. കമ്പനിയുടെ പ്രീതീപാത്രമാകുന്നു. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു. ഇത്തരത്തിൽ വിപണനം ചെയ്യുന്ന പല മരുന്നുകളും പല തവണ കഴിച്ചാലും അസുഖം മാറില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം (അസുഖം പെട്ടെന്ന് മാറിയാൽ മരുന്ന് വൽപ്പന കുറയുമല്ലോ).

മരുന്നുകളെക്കുറിച്ച് ആധികാരികമായി പറയാൻ അർഹതയുള്ള വ്യക്തി ഫാർമസിസ്റ്റാണ്. ഇത് അംഗീകരിച്ചേ മതിയാകൂ. ഈ രംഗത്ത് പ്രവർത്തിക്കുന്ന കള്ളനാണയങ്ങളെ തൂക്കിയെറിയാൻ ഫാർമസി നിയമം ശക്തമായി നടപ്പിലാക്കപ്പെടണം. ഫാർമസി നിയമം 1948 ചട്ടം 42 പ്രകാരം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ള ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നുകൾ ൈകകാര്യം ചെയ്യാേനാ വിപണനം നടത്താനോ പാടില്ല. ഇത്തരത്തിൽ നിയമ നിഷേധം നടത്തുന്ന വ്യക്തിയുടെ പേരിൽ നടപടിയെടുക്കാനും ആറുമാസം തടവോ ആയിരം രൂപ പിഴയോ രണ്ടുംകൂടിയോ നൽകണമെന്നും പ്രസ്തുത ചട്ടം നിർദ്ദേശിക്കുന്നു. മാത്രമല്ല ഒരു ഔഷധ വിൽപ്പനശാല തുടങ്ങുന്നതിന് കൃത്യമായ നിർദ്ദേശങ്ങളാണ് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1945 ചട്ടം 64 ഉം 65 ഉം മുന്നോട്ട് വച്ചിട്ടുള്ളത്.

മരുന്നുകൾ സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അതൊന്നും നടപ്പിലാക്കാൻ നമ്മുടെ നാട്ടിലെ ഔഷധ നിയന്ത്രണവിഭാഗം തയ്യാറാകാത്തതാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിപണിയിൽ പെരുകാൻ പ്രധാന കാരണം. കുട്ടികൾക്ക് നൽകേണ്ട മരുന്നുകൾ ഭൂരിപക്ഷവും 30 ഡിഗ്രി താപനിലയിലും താഴെ സൂക്ഷിക്കേണ്ടവയാണ്. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ താപനിലയുടെ അവസ്ഥെയന്താണ്. പല സ്ഥലത്തും 36 ഡിഗ്രി വരെയാണ്. ഈ താപനിലയിൽ സൂക്ഷിക്കുമ്പോൾ മരുന്നുകളുടെ കാര്യക്ഷമത കുറയുന്നു. എത്ര മരുന്ന് കഴിച്ചാലും രോഗം മാറാത്ത അവസ്ഥ വന്നുചേരുന്നു. ഇവിടെയൊക്കെ ഒരു ഫാർമസിസ്റ്റിന്റെ ്രപാധാന്യം വർദ്ധിക്കുന്നു. ഇത് പറയാൻ കാരണം ഫാർമസിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന മരുന്നുകടകളും ആശുപത്രി ഫാർമസികളും ധാരാളമുണ്ട് ഇന്നും കേരളത്തിൽ. ഇതിനെതിരെ നടപടിയെടുക്കേണ്ടവർ സുഖസുഷുപ്തിയിലും. ജനത്തിന്റെ ആരോഗ്യമാണ് ഇവിടെ പന്താടുന്നത്.

ഇതൊക്കെ മനസ്സിലാക്കി ദേശീയ ഫാർമസി കൗൺസിൽ 2015 ജനുവരി 15 ന് ഫാർമസി തൊഴിലിന്റെ മാന്യതയും ഗുണനിലവാരവും ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് 2015 കർശന നിർദ്ദേശങ്ങളോടെ ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും അത് നടപ്പിലാക്കി തുടങ്ങി. എന്നാൽ േകരളത്തിൽ മാത്രം യാതൊരു അനക്കവും ഇല്ല. കീശയുടെ കനം കുറയും എന്ന ഉദ്യോഗസ്ഥ പടയുടെ ഭയമാകാം ഇതിനു കാരണം. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇല്ലെങ്കിൽ കേരളം അധികം വൈകാതെ ഒരു ആതുരാലയമായിമാറുമെന്നും കേരളാ ഫാർമസിസ്റ്റ് അസോസിയേഷൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP