Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പുലർച്ചെ എഴുന്നേറ്റപ്പോൾ കണ്ടത് വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു; ഭയന്ന് വിറച്ച വീട്ടുകാർ പൊലീസിനെ അറിയിച്ചു; പൊലീസ് എത്തിയപ്പോൾ കണ്ടത് കൂടോത്രം

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: പുലർച്ചെ എഴുന്നേറ്റപ്പോൾ വീട്ടുപടിക്കൽ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടു ഭയന്ന് വീട്ടുകാർ. ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിളിച്ചു.

ബത്തേരിക്ക് സമീപം കൈവട്ടമൂല പൂവത്തിങ്കൽ രാജന്റെ വീട്ടുപടിക്കലാണ് ഇന്നലെ പുലർച്ചെ പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചു. പരിശോധനയിൽ പൊതിയിൽ തേങ്ങയും ആണിയും മഞ്ഞൾ പൊടിയുമാണെന്നു കണ്ടെത്തി.

പുതിയ വീടു പണിതു ഗൃഹപ്രവേശം കഴിയാത്തതിനാൽ മുൻഭാഗത്തെ വാതിൽ വീട്ടുകാർ തുറക്കാറില്ലായിരുന്നു. പുലർച്ചെ പിൻഭാഗത്തെ വാതിൽ തുറന്ന് ചന്ദ്രന്റെ ഭാര്യ മുറ്റമടിക്കാനെത്തിയപ്പോഴാണ് പട്ടിൽ പൊതിഞ്ഞ വസ്തു കണ്ടത്. ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP