Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ ഇനി ഈ -സ്റ്റാമ്പ് വഴി ലഭ്യം; നടപടി ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ ഇനി ഈ സ്റ്റാമ്പ് വഴി ലഭ്യം.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് സബ് രജിസ്ട്രാർ ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

തടസ്സമില്ലാതെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബി.എസ്.എൻ.എലിന്റെ ഒപ്റ്റിക് ഫൈബർ കണക്ഷനുകൾ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ, ഇടുക്കിയിലെ തോപ്രാംകുടി, ഉടുമ്പൻചോല, ആലപ്പുഴയിലെ മാരാരിക്കുളം എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങൾ. വയനാട്ടിലെ മാനന്തവാടി, തൃശ്ശൂരിലെ തൃപ്രയാർ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങൾ വരുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ 107 എണ്ണം നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ്. 100 വർഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങളാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താനുള്ള നടപടികളാണ് തുടക്കംമുതൽ സ്വീകരിച്ചുപോരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ജി. സുധാകരൻ, എം.എം. മണി, എംഎ‍ൽഎ.മാരായ പുരുഷൻ കടലുണ്ടി, ഗീതാ ഗോപി, ഒ.ആർ. കേളു, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP