Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ധനസഹായം: കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസർമാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായത്തിലെ ഒരു വർഷത്തിനകം ലഭിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസർമാർക്ക് നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വനിത ശിശുവികസന വകുപ്പ് രൂപീകരിച്ച സാഹചര്യത്തിലാണ് ജില്ലാ സാമൂഹ്യനീതി ഓഫീസർമാരിൽ നിന്ന് ഈ അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസർമാർക്ക് നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ കാലതാമസവും ഇതുമൂലമുള്ള ബുദ്ധിമുട്ടുകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപയാണ് നൽകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയാണ് വിവാഹ ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP