Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയാനന്തരകേരളം: പുനർനിർമ്മാണത്തിന് 25,050 കോടി വേണ്ടി വരുമെന്ന് ലോക ബാങ്ക്-എഡിബി പഠനസംഘം; ദേശീയ-സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് മാത്രം 8550 കോടി വേണം; അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒന്നിന്

പ്രളയാനന്തരകേരളം: പുനർനിർമ്മാണത്തിന് 25,050 കോടി വേണ്ടി വരുമെന്ന് ലോക ബാങ്ക്-എഡിബി പഠനസംഘം; ദേശീയ-സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് മാത്രം 8550 കോടി വേണം; അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒന്നിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാപ്രളയം മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനഃസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോകബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റേയും എഡിബിയുടെ സംഘം സന്ദർശിച്ചതിന്റേയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ദേശീയ സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് 8550 കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5216 കോടിയും ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് 3801 കോടിയും വീടുകളുടെ പുനഃസ്ഥാപനത്തിന് 2534 കോടിയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2093 കോടിയും വേണ്ടിവരും.

ജലവിഭവം, പൊതുകെട്ടിടങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും. ലോകബാങ്കിന്റേയും എഡിബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP