Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള മീഡിയ അക്കാദമി ഓൺലൈൻ പൊതുപ്രവേശനപരീക്ഷ സെപ്റ്റംബർ 19 ന്

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി:കേരള മീഡിയ അക്കാദമി-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 19 ന് ഓൺലൈനിൽ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 മണിവരെയാണ് പരീക്ഷാസമയം. ആദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓൺലൈനായി നടത്തുന്നത്. ഓരോ പരീക്ഷാർത്ഥികൾക്കും വീട്ടിലിരുന്നും അല്ലെങ്കിൽ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയിൽ പങ്കെടുക്കാം.

ഒബ്ജക്ടീവ് ടൈപ്പ്/മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം ഇംഗ്ലീഷ്, മലയാളം, ഭാഷാപരിജ്ഞാനം എന്നിവയും പരിശോധിക്കുന്ന ചോദ്യങ്ങളാകും പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അഡ്‌മിറ്റ് കാർഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാർഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് ഇ-മെയിൽ വഴി അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മീഡിയ അക്കാദമിയിലെ 9645090664 എന്ന നമ്പറിൽ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികമായ വിവരങ്ങൾക്ക് ഇനിപ്പറയുന്ന ICFOSS നമ്പറുകളിൽ വിളിക്കാം. 914712700013, 7356610110, 9207199777 (ഈ നമ്പറുകൾ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമാണ് ലഭ്യമാകുക).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP