Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ്; ക്വാറന്റൈനിലേക്ക് പോകുന്നത് രണ്ടാം തവണ; തന്റെ ഇരട്ടകുട്ടികളെ കാണാൻ കഴിയാതെ വിഷമത്തിലായത്ത് തൃശൂർ സ്വദശി സാവിയോ ജോസഫ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചു. കോവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാൽ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാതെ കഴിയുകയാണ് യുവാവ്.

ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സാവിയോ ജോസഫാണ് രണ്ടാം തവണയും കോവിഡിന്റെ പിടിയിലകപ്പെട്ടത്. ഒരു തവണ കോവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോൾ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയായി.

കഴിഞ്ഞ ജൂണിൽ ഒമാനിൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ പരിശോധന നടത്തിയിരുന്നു. അന്ന് നെഗറ്റീവായിരുന്നു. ക്വാറന്റീൻ കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. അഞ്ചു വർഷത്തിനു ശേഷമാണ് സാവിയോക്ക് ഇരട്ടക്കുട്ടികൾ പിറന്നത്.

കൺമണികളെ ഒരു നോക്കു കാണാൻ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂൺ തൊട്ടു ഇന്നേവരെ വീട്ടിൽതന്നെ നിരീക്ഷണത്തിൽ കഴിയുന്നു. കൂട്ടിനുള്ള അമ്മയ്ക്കു ഫലം നെഗറ്റീവായതു മാത്രമാണ് ആശ്വാസം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP