Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക വർഷം അവസാനിക്കാൻ 2 ദിവസം മാത്രം; പാഴാകുന്നത് വിവിധ പദ്ധതികൾക്കായി നീക്കിവച്ച 6,000 കോടി; ട്രെഷറി നിയന്ത്രണവും കടമെടുപ്പ് വെട്ടിച്ചുരുക്കിയ കേന്ദ്ര നീക്കവും തിരിച്ചടിയായി; രണ്ടുപദിവസത്തിനുള്ളിൽ ബില്ലുകൾ പാസാക്കാൻ നെട്ടോട്ടം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക വർഷം അവസാനിക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ ബജറ്റിൽ പദ്ധതികൾക്കായി മാറ്റിവച്ച 23,110 കോടി രൂപയിൽ 6,000 കോടി പാഴാകുന്നു. 6 മാസത്തോളമായി തുടരുന്ന കർശന ട്രഷറി നിയന്ത്രണമാണ് പദ്ധതി പ്രവർത്തനങ്ങൾ താറുമാറാക്കിയത്. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും നികുതി വരുമാനം വർധിക്കാത്തതുമാണ് പദ്ധതികൾ വെള്ളത്തിലാകാനുള്ള മറ്റു കാരണങ്ങൾ.

ട്രഷറിയിലെത്തുന്ന ബില്ലുകൾ പാസാക്കുന്നത് 27ന് അവസാനിപ്പിച്ചതോടെ വിവിധ വകുപ്പുകളും 5 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്ക് ബില്ലുകൾ സമർപ്പിക്കാനിരുന്നവരും അങ്കലാപ്പിലാണ്. 5 ലക്ഷത്തിലേറെയുള്ള ബില്ലുകൾക്ക് നിയന്ത്രണം നേരത്തേയുണ്ട്. നാളെയും മറ്റന്നാളും കൂടി ബില്ലുകൾ പാസാക്കണമെന്ന ആവശ്യം ശക്തമാണ്.

ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് തങ്ങളുടെ വിഹിതമായ 7,500 കോടിയിൽ പകുതി മാത്രമേ ഇതുവരെ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 9,172 കോടി അടങ്കലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളിലാകട്ടെ 4,800 കോടി രൂപ ചെലവഴിക്കാൻ ബാക്കിയുമാണ്. മുൻപ് സ്വീകരിക്കുകയും ട്രഷറി നിയന്ത്രണത്തിൽപ്പെട്ട് കുരുങ്ങിക്കിടക്കുന്നതുമായ ബില്ലുകളും 27ന് ശേഷം കിട്ടുന്ന ബില്ലുകളും ക്യൂവിലേക്കു മാറ്റാൻ ട്രഷറി ഡയറക്ടർ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. നാളെ വൈകിട്ട് 5 വരെ ലഭിക്കുന്ന ബില്ലുകൾ മാത്രമേ ട്രഷറികളിൽ സ്വീകരിക്കൂ.

പാസാക്കാത്ത ബില്ലുകളെല്ലാം ഓൺലൈൻ ടോക്കണിൽ ചേർക്കും. ഏപ്രിൽ നാലിനകം ഇവ ട്രഷറി ക്യൂവിലേക്കു മാറ്റണം. എന്നാൽ, 50,000 രൂപ വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി നൽകാം. ക്യൂവിലേക്കു മാറ്റിയ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം സർക്കാർ നിർദ്ദേശം ലഭിച്ച ശേഷം മാത്രമേ പാസാക്കി നൽകാവൂ എന്നും ട്രഷറി ഡയറക്ടറുടെ നിർദേശത്തിൽ പറയുന്നു. കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മുൻ വർഷങ്ങളെക്കാൾ വർഷാന്ത്യ ബില്ലുകളുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ഒന്നാം തീയതി മുതൽ ശമ്പളവും പെൻഷനും നൽകാൻ 4000 കോടി ആവശ്യമുള്ളതിനാൽ മറ്റു ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.

12,500 കോടി വായ്പയെടുക്കാൻ നീക്കം

അടുത്ത മാസം ഒറ്റയടിക്ക് 12,500 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള അനുമതി കേന്ദ്രം തരുമെന്ന പ്രതീക്ഷയിലാണു കേരളം. കടമെടുപ്പു പരിധിയിൽ 12,500 കോടി രൂപ കൂടി വർധിപ്പിച്ചു കിട്ടണമെന്ന കേരളത്തിന്റെ ആവശ്യം കൂടി കേന്ദ്രം അനുവദിച്ചാൽ അടുത്ത സാമ്പത്തിക വർഷം ട്രഷറി നിയന്ത്രണങ്ങളില്ലാതെ പിടിച്ചു നിൽക്കാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP