Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് പരിശോധന: മൊഴിപ്പകർപ്പുകൾ അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി; ഉപഹർജിയിൽ വേനലവധിക്കു ശേഷം വാദം കേൾക്കും

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് പരിശോധന: മൊഴിപ്പകർപ്പുകൾ അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി; ഉപഹർജിയിൽ വേനലവധിക്കു ശേഷം വാദം കേൾക്കും

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ വിശദമായ മൊഴിപ്പകർപ്പുകൾ അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. നേരത്തേ, സെഷൻസ് കോടതിയിൽ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല.

ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയിൽവെച്ച് പ്രതിയും അഭിഭാഷകനും പരിശോധിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹർജി സമർപ്പിച്ചിട്ടുമുണ്ട്. ഈ ഹർജികളിൽ വേനലവധിക്കു ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് അന്വേഷണം നടത്തിത്.
സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതെല്ലാം വിവാദ നടപടികളാണെന്ന വിമർശനം ഉയർന്നിരുന്നു.

അങ്കമാലി മജിസ്ട്രേട്ട് ലീനാ റഷീദ് ദിലീപിന്റെ അപേക്ഷയനുസരിച്ച് ദിലീപിനെയും അഭിഭാഷകനെയും ലാപ്ടോപ്പിൽ ദൃശ്യങ്ങൾ കാണിച്ചത്
നടപടിവേണ്ട പെരുമാറ്റ ദൂഷ്യമാണെന്ന് അതിജീവിതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് മജിസ്ട്രേട്ട് വീട്ടിൽ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഉൾപ്പെടെ നിരവധി അപാകതകൾ സെഷൻസ് കോടതി ജഡ്ജിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നും ആർക്കെതിരെയും നടപടിയെടുക്കാനുള്ള കണ്ടെത്തലുകളില്ലെന്ന റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP