Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാഭം ഉണ്ടാക്കാൻ കഴിയാത്ത സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾക്ക് താഴുവീഴും ! 90 ശതമാനം നഷ്ടത്തിലാണ് സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ; 50 ശതമാനം സ്‌റ്റോറുകളിൽ 3.5 ലക്ഷത്തിൽ താഴെ മാത്രം വിൽപന നടക്കുമ്പോൾ വില പുനർനിശ്ചയിക്കാനും സർക്കാർ നീക്കം

ലാഭം ഉണ്ടാക്കാൻ കഴിയാത്ത സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾക്ക് താഴുവീഴും ! 90 ശതമാനം നഷ്ടത്തിലാണ് സപ്ലൈക്കോ മെഡിക്കൽ സ്‌റ്റോറുകൾ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ; 50 ശതമാനം സ്‌റ്റോറുകളിൽ 3.5 ലക്ഷത്തിൽ താഴെ മാത്രം വിൽപന നടക്കുമ്പോൾ വില പുനർനിശ്ചയിക്കാനും സർക്കാർ നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മരുന്ന് വിൽപനയിൽ സർക്കാരിന് നഷ്ടം വർധിക്കുന്നുവെന്ന് സൂചന. ലാഭമുണ്ടാക്കാൻ സാധിക്കാത്ത സപ്ലൈക്കോ സ്‌റ്റോറുകൾ സർക്കാർ അടച്ചു പൂട്ടാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മാസം സമയ പരിധിക്കുള്ളിൽ സ്റ്റോറുകളിലെ വിൽപന വർധിപ്പിച്ച് മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കണം. ഇല്ലാത്ത പക്ഷം സ്റ്റോറുകളുടെ പ്രവർത്തനം അവസാനിപ്പിക്കും. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ 90% നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

50% മെഡിക്കൽ സ്റ്റോറുകളിൽ 3.5 ലക്ഷത്തിൽ താഴെയും 20% മെഡിക്കൽ സ്റ്റോറുകളിൽ രണ്ടു ലക്ഷത്തിൽ താഴെയുമാണ് പ്രതിമാസ വിൽപന നടക്കുന്നത്. നിലവിൽ രണ്ടു താൽക്കാലിക ജീവനക്കാരും ഇവരുടെ മേൽനോട്ടത്തിനായി സപ്ലൈകോയിൽ നിന്നു ഡപ്യൂട്ടേഷനിലുള്ള ഉയർന്ന ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥനുമാണ് മെഡിക്കൽ സ്റ്റോറിലുമുള്ളത്.നഷ്ടക്കണക്കു തുടർന്നാൽ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് താൽക്കാലിക ജീവനക്കാരെ കടകളുടെ ചുമതല ഏൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ആലോചനയും സർക്കാറിനുണ്ട്. ചില സ്ഥലങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ മാതൃക നടപ്പാക്കി കഴിഞ്ഞു.

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ 18% വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത് ജി.എസ്.ടി നിലവിൽ വന്നതിനു ശേഷം 20 ശതമാനം വിലക്കുറവാണ് മറ്റു മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്നത്. മരുന്നുകളുടെ വില പുനർനിശ്ചയിക്കാനും മരുന്നുകൾ സർജിക്കൽ ഉപകരണങ്ങൾ എന്നിവക്കു പുറമെ കുട്ടികൾക്കുള്ള ഭക്ഷണം നോൺ മെഡിക്കൽ ഉതപന്നങ്ങൾ എന്നിവയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ വിൽപ്പന നടത്തി മെഡിക്കൽ സ്റ്റോറുകളുടെ ലാഭം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP