Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല നിരീക്ഷണ സമിതി റിപ്പോർട്ട് തള്ളി സർക്കാർ; റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ; യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ ഉണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്ന് വിമർശനം

ശബരിമല നിരീക്ഷണ സമിതി റിപ്പോർട്ട് തള്ളി സർക്കാർ; റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ; യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ ഉണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്ന് വിമർശനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെ തള്ളി സർക്കാർ. നിരീക്ഷണ സമിതി റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്നും സർക്കാർ വിമർശിച്ചു. യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദർശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തൽ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും സർക്കാർ.

യുവതി പ്രവേശനശ്രമം നടന്നപ്പോൾ സന്നിധാനത്ത് ചിലർ നിയമം കൈയിലെടുത്ത നടപടിയെ പറ്റി റിപ്പോർട്ടിൽ മിണ്ടുന്നില്ല. നിരീക്ഷണ സമിതിയെ തത്സമയ തീരുമാനങ്ങളെടുക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ സമിതി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പൊലീസ്, ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിർവ്വഹിക്കുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തി. പത്തനംതിട്ട എസ് പി ടി നാരായണനാണ് സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

സീസൺ കഴിയും വരെ വിശിഷ്ട വ്യക്തികൾക്കും കോടതി ഉത്തരവുമായി എത്തുന്നവർക്കും മാത്രമായി സംരക്ഷണം പരിമിതപ്പെടുത്താനമായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ടതാണ് സമിതി.

ഡിസംബർ 23 ന് മനിതി പ്രവർത്തകരും 24 ന് കനക ദുർഗ്ഗ, ബിന്ദു എന്നിവരും എത്തിയെങ്കിലും ജനക്കൂട്ടം തടഞ്ഞതിനാൽ മടങ്ങേണ്ടി വന്നു. ഇരു കൂട്ടർക്കും പൊലീസ് പ്രത്യേക സംരക്ഷണമൊരുക്കിയത് മറ്റു ഭക്തരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തർക്ക് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു.

കനകദുർഗ്ഗയും ബിന്ദുവും എത്തിയപ്പോഴുണ്ടായ സംഭവങ്ങളെത്തുടർന്ന് പൊലീസ് തീർത്ഥാടകരെ നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ ക്യൂ നിലയ്ക്കലിനു പുറത്ത് 20 കിലോമീറ്ററോളം നീണ്ടു. ഇത്തരം പൊലീസ് സംരക്ഷണം ഭക്തരെ ബുദ്ധിമുട്ടിലാക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP