Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും; ഭാര്യ ഷീനക്ക് വെറ്റിറിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരപ്പെടുത്തി ജോലി നൽകും; ആവശ്യമെങ്കിൽ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി; ജവാന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും; ഭാര്യ ഷീനക്ക് വെറ്റിറിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരപ്പെടുത്തി ജോലി നൽകും; ആവശ്യമെങ്കിൽ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി; ജവാന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

തിരുവനന്തപുരം: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി വസന്തകുമാറിന്റെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഷീല ഇപ്പോൾ വെറ്റിറിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായാണ് പ്രവർത്തിച്ചു വരുന്നത്. ഈ ജോലിയാണ് സ്ഥിരപ്പെടുത്തി നൽകുക. ഇത് കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവുമാണ് നൽകുക. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആവശ്യമെങ്കിൽ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമർദീപിനേയും കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടികൾ ഈ മാസം 20ാം തീയതി മുതൽ 27 വരെ നടക്കും. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന അന്തരീക്ഷം മാറി. പൊതുമേഖല സ്ഥാപനങ്ങൾ 131- കോടി 60 ലക്ഷം നഷ്ടത്തിലായിരിന്നത് ഇപ്പോൾ 160 കോടി ലാഭത്തിലായെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ പ്രമുഖ സ്ഥാനത്ത് എത്തി. 41326 കോടിയുടെ പദ്ധതിക്ക് കിഫ്ബി വഴി അനുമതിയായി. റിസർവ് ബാങ്ക് അനുമതിയോടെ പ്രവാസി നിക്ഷേപം ഇനിയും കൂട്ടാനാകും. കേരള ബാങ്ക് രൂപീകരണം അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ തനതായ ബാങ്ക് എന്ന് നിലയിലേക്ക് അത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP