Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിതീവ്ര വിഭാഗത്തിൽ പെടുന്ന മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുക ശക്തി കുറഞ്ഞ ശേഷം; കാറ്റിന്റെ പ്രഭാവത്തിൽ നിന്നും കേരളം മുക്തമായെങ്കിലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്

അതിതീവ്ര വിഭാഗത്തിൽ പെടുന്ന മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുക ശക്തി കുറഞ്ഞ ശേഷം; കാറ്റിന്റെ പ്രഭാവത്തിൽ നിന്നും കേരളം മുക്തമായെങ്കിലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽപ്പെടുന്ന മഹ അടുത്ത ദിവസങ്ങളിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റ് മാത്രമായാകും ഗുജറാത്ത് തീരത്ത് പ്രവേശിക്കൂ എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിന്ന് കേരളം ഒഴിവായി എങ്കിലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

'മഹ' ചുഴലിക്കാറ്റ് (MAHA Extremely Severe Cyclonic Storm) അപ്ഡേറ്റ്

ഗുജറാത്ത് തീരത്തിന് സൈക്ലോൺ അലേർട്ട്

പുറപ്പെടുവിച്ച സമയം: 6 PM 11/11/2019

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 12 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി മധ്യ-പടിഞ്ഞാറൻ അറബിക്കടലിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 നവംബർ 4 ന് വൈകീട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 18.7°N അക്ഷാംശത്തിലും 64.4°E രേഖാംശത്തിലും ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 690 കിമീ ദൂരത്തിലും ദിയുവിൽ നിന്ന് തെക്ക്-പടിഞ്ഞാറായി 740 കിമീ ദൂരത്തിലും ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ 660 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. നവംബർ 5 രാവിലെ വരെ ചുഴലിക്കാറ്റ് ശക്തി കൂടിക്കൊണ്ടിരിക്കുകയും അതിന് ശേഷം ക്രമേണയായി ശക്തി കുറയാനും തുടങ്ങും. അടുത്ത 18 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ശേഷം ദിശ തിരിഞ്ഞു (Re-curve) വടക്കുകിഴക്ക് ദിശയിൽ അതിവേഗം സഞ്ചരിച്ച് നവംബർ 7 ന് പുലർച്ചെയോട് കൂടി ദിയുവിനും പോർബന്ദറിനും ഇടയിലൂടെ ഗുജറാത്ത് തീരത്ത് പ്രവേശിക്കുമെന്ന് (Landfall) പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ അതിതീവ്ര (Extremely Severe Cyclonic Storm) ചുഴലിക്കാറ്റ് വിഭാഗത്തിൽ പെടുന്ന 'മഹ' അടുത്ത ദിവസങ്ങളിൽ ശക്തി കുറഞ്ഞു ഒരു ചുഴലിക്കാറ്റ് (Cyclonic Storm) മാത്രമായിട്ടായിരിക്കും ഗുജറാത്ത് തീരത്ത് പ്രവേശിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

അതിതീവ്ര ചുഴലിക്കാറ്റ് (Extremely Severe Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 167 കിമീ മുതൽ 221 കിമീ വരെയുള്ള ഘട്ടമാണ്. ചുഴലിക്കാറ്റ് (Cyclonic Storm) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 മുതൽ 88 കിമീ വരെ വേഗതയുള്ള സിസ്റ്റങ്ങളെയാണ്. നിലവിലെ അനുമാനപ്രകാരം മഹ ഗുജറാത്ത് തീരം തൊടുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാനിടയുണ്ട്.

മഹാചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിന്ന് കേരളം ഒഴിവായിരിക്കുന്നു. പ്രക്ഷുബ്ധമായ കടൽ മേഖലകൾ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി*

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP