Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പ്രളയ ദുരിതാശ്വാസ ഫണ്ടിലെ വൻ തിരിമറി: സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് കളക്റ്റ്രേറ്റ് സെക്ഷൻ ക്ലർക്ക്; കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; അവസാന ഗഡുവായി അക്കൗണ്ടിലേക്ക് എത്തിയത് ജനുവരി 24 ന്; ദുരിതാശ്വാസ ഫണ്ടിലെ തിരിമറിയിൽ ജില്ലാ കളക്റ്റ്രേറ്റിലെ ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ

പ്രളയ ദുരിതാശ്വാസ ഫണ്ടിലെ വൻ തിരിമറി: സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് കളക്റ്റ്രേറ്റ് സെക്ഷൻ ക്ലർക്ക്; കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; അവസാന ഗഡുവായി അക്കൗണ്ടിലേക്ക് എത്തിയത് ജനുവരി 24 ന്; ദുരിതാശ്വാസ ഫണ്ടിലെ തിരിമറിയിൽ ജില്ലാ കളക്റ്റ്രേറ്റിലെ ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം ജില്ലാ കളക്റ്റ്രേറ്റിലെ ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ. എറണാകുളം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദിനെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കളക്ടർ സസ്‌പെന്റ് ചെയ്തിരുന്നു. കേസിൽ സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. അൻവറിന് കൈമാറാനായി അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വിഷ്ണുപ്രസാദ് പണം നിഷേപിച്ചു എന്നാണ് കണ്ടെത്തിയത്. കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ജനുവരി 24 നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ പണം തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരുന്നു.

Stories you may Like

പ്രളയം ബാധിക്കാത്ത സ്ഥലത്ത് എങ്ങനെയാണ് അൻവറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതർ, ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കി. തുക അനധികൃതമായി അനുവദിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യമായത്. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് കളക്ടർ നിർദ്ദേശം നൽകിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അൻവർ. ഇയാളെ പാർട്ടി പിന്നീട് സസ്പെന്റ് ചെയ്ത് നടപടിയിൽ നിന്നും മുഖം രക്ഷിച്ചിരുന്നു.

2018 ഓഗസ്റ്റ് മാസത്തിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട് നാശനഷ്ടം വന്നിട്ടുള്ള വീടുകൾക്ക് അർഹത അനുസരിച്ച് 10,000 , 60,000, 1,25,000 , 2,50,000 ലക്ഷം രൂപ ക്രമത്തിൽ സ്‌ളാബ് തിരിച്ചാണ് നഷ്ടപരിഹാരം നൽകിയത്. വീട് പൂർണമായി നഷ്ടമായവർക്ക് പരമാവധി നാലു ലക്ഷം രൂപ വരെയും നൽകിയിരുന്നു. എന്നാൽ, ഈ മാനദണ്ഡങ്ങൾ ലംഘിച്ച് കളക്ടറേറ്റിൽ നിന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിക്കാത്ത സി .പി .എംലോക്കൽ കമ്മറ്റി അംഗം അൻവറിന്റെ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് അഞ്ചു തവണകളായി 10,54,000 രൂപ നിക്ഷേപിച്ചത്.

പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ, അക്കൗണ്ടിൽ നിന്നും ഒന്നുമറിയാത്ത അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിച്ചതും കേസിലെ ദുരൂഹത ഏറെ വർധിപ്പിച്ചിരുന്നു. പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്നവർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അക്കൗണ്ടിൽ എത്തിയതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP