Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രം ട്രസ്റ്റ്; ക്ഷേത്രദേവസ്വം വക ഒരു കോടി രൂപ നൽകും  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രം ട്രസ്റ്റ്; ക്ഷേത്രദേവസ്വം വക ഒരു കോടി രൂപ നൽകും   

മറുനാടൻ ഡെസ്‌ക്‌

കൊല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കൊല്ലൂർ മൂകാംമ്പിക ക്ഷേത്രം. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊല്ലൂർ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് സംഭാവന നൽകും. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഒരു കോടി നൽകാൻ തീരുമാനിച്ചത്. സംഭാവന ചെക്കായി നേരിട്ട് നൽകാനോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പറിലേക്കോ അയക്കാനോ ആണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനമെന്ന് ട്രെസ്റ്റ് അംഗം പി.വി അഭിലാഷ് പറഞ്ഞു.

കേരളത്തിന് സമാനമായ രീതിയിൽ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കർണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രസ്റ്റ് സംഭാവന നൽകുന്നുണ്ട്. 25 ലക്ഷമാണ് സംഭാവനയായി കർണ്ണാടകയിലേ ദുരിതം അനുവഭിക്കുന്ന മേഖലയിലേക്ക് ക്ഷേത്ര ട്രെസ്റ്റ് നൽകുന്നത്. സംഭാവനയോടൊപ്പം തന്നെ ദുരിതത്തിലായവർക്കായി ആവശ്യ സാധനങ്ങൾ അടക്കമുള്ളവ ശേഖരിക്കുന്നതിനും പദ്ധതിയിടുന്നതായി പി.വി അഭിലാഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP