Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ നിർമ്മാണങ്ങൾ വിലക്കി സർക്കാർ ഉത്തരവ്; ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കണമെന്ന് കർശന നിർദ്ദേശം; ഉരുൾപ്പൊട്ടലിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർ നിർമ്മിക്കാൻ അനുവദിക്കില്ല; പകരം അനുയോജ്യമായ സ്ഥലം പഠനത്തിലൂടെ കണ്ടെത്തണമെന്നും നിർദ്ദേശം

ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ നിർമ്മാണങ്ങൾ വിലക്കി സർക്കാർ ഉത്തരവ്; ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കണമെന്ന് കർശന നിർദ്ദേശം; ഉരുൾപ്പൊട്ടലിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർ നിർമ്മിക്കാൻ അനുവദിക്കില്ല; പകരം അനുയോജ്യമായ സ്ഥലം പഠനത്തിലൂടെ കണ്ടെത്തണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉരുൾപ്പൊട്ടലുണ്ടായ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കി സർക്കാർ. ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് നൽകി. നിർമ്മാണം ഇനി മേലിൽ അനുവദിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

നിർമ്മാണം പൂർണമായും തടയാനാണ് പുതിയ നിർദ്ദേശം. മണ്ണിടിച്ചിലിൽ തകർന്ന കെട്ടിടങ്ങളും വീടുകളും പുനർ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനത്തിന് അനുയോജ്യമായ സ്ഥലം ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തി മാത്രമേ നിർമ്മാണം അനുവദിക്കുകയുള്ളെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശമുണ്ടായത് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലാണ്. ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും ഏറ്റവും കൂടുതലുണ്ടായ വയനാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. ഇവിടുത്തെ അനിയന്ത്രിത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും തടയിടുന്ന ഉത്തരവാണ് ഇന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.

ഗാഡ്ഗിൽറിപ്പോർട്ടിലും, കസ്തൂരിരംഗൻ റിപ്പോർട്ടിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർമ്മാണ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് പരാമർശിക്കുന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ ഇതിനെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.അനിയന്ത്രിത പാറമടകൾക്കും താഴ് വീഴുന്നതാണ് പുതിയ ഉത്തരവ്.

ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ തകർന്ന കെട്ടിടങ്ങളും മറ്റും പുനർനിർമ്മിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് തത്കാലം അനുമതി നൽകേണ്ടതില്ലെന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവിടങ്ങളിൽ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവദിക്കരുതെന്നും അത്തരം നിർമ്മാണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവർക്കയച്ച ഉത്തരവിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP