Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

പ്രളയവും നിപയും നഷ്ടപ്പെടുത്തിയത് ഒരു മാസത്തെ അധ്യയന ദിനങ്ങൾ; പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കാത്തിനാൽ പരീക്ഷകൾ ഏപ്രിലേക്ക് മാറ്റിയേക്കും; സറണ്ടറില്ലാതെ സേവനത്തിന് തയ്യാറെന്ന് അദ്ധ്യാപകരും;പരീക്ഷ തീയതി തീരുമാനിക്കാൻ അടിയന്തര യോഗം ഉടൻ

പ്രളയവും നിപയും നഷ്ടപ്പെടുത്തിയത് ഒരു മാസത്തെ അധ്യയന ദിനങ്ങൾ; പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കാത്തിനാൽ പരീക്ഷകൾ ഏപ്രിലേക്ക് മാറ്റിയേക്കും; സറണ്ടറില്ലാതെ സേവനത്തിന് തയ്യാറെന്ന് അദ്ധ്യാപകരും;പരീക്ഷ തീയതി തീരുമാനിക്കാൻ അടിയന്തര യോഗം ഉടൻ

ടി.പി.ഹബീബ്

കോഴിക്കോട്: നിപ വെറസും മഹാപ്രളയവും തകർത്ത കേരളത്തിൽ കനത്ത നാശനഷ്ടം നേരിട്ട വിഭാഗമാണ് വിദ്യാഭ്യാസ വകുപ്പ്. അടുപ്പിച്ചുള്ള അവധി മൂലം വിദ്യാലയങ്ങളിലെ പരീക്ഷ രീതികൾ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ചേരുന്ന ഉന്നത ഉദ്യോഗസ്ഥരും അദ്ധ്യാപക സംഘടനാ നേതാക്കളും പങ്കെടുക്കുന്ന ക്വാളിറ്റി ഇൻപ്രൂവ്മെന്റ് പ്രോഗ്രാമിൽ പരീക്ഷ സംബന്ധിച്ചുള്ള തീരുമാനം എടുക്കും.

ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓണാവധിക്ക് മുമ്പ് പാദ വാർഷിക പരീക്ഷ നടത്താറാണ് പതിവ്.എന്നാൽ കോഴിക്കോട്,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിപ്പ വൈറസ് മൂലം രണ്ടാഴ്ച കഴിഞ്ഞാണ് സ്‌കൂളുകൾ തുറന്നത്. ഇതിന് പിന്നാലെ കനത്ത മഴയും കൂടിയെത്തി. ഇതോടെ നിരവധി അധ്യയന ദിനങ്ങളാണ് വിവിധ ജില്ലകൾക്ക് നഷ്ടപ്പെട്ടത്.തൊട്ടു പിന്നാലെ ചേർന്ന ഉന്നത യോഗത്തിലാണ് ഓണ പരീക്ഷ ഓണം കഴിഞ്ഞ് നടത്താനുള്ള തീരുമാനമെടുത്തത്.

Stories you may Like

ഓണം കഴിഞ്ഞുള്ള പാദ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഓഗസ്റ്റ് 14 മുതൽ കേരളം മഹാപ്രളയത്തിലകപ്പെട്ടത്.തുടർന്ന് ദിവസങ്ങളോളം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിരവധി കുടുംബങ്ങൾ വീട് നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.മഹാപ്രളയം മൂലം ക്ലാസുകൾ നടത്താൻ കഴിയാത്ത നിരവധി സ്‌കൂളുകൾ ഉണ്ടെന്ന് വിദ്യാഭ്യാസ അധിക്യതർ പറയുന്നു. ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളിലെയും പഠനം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് അധികൃതർ.

നിപ്പയും മഹാപ്രളയവും മൂലം ചുരുങ്ങിയത് ഒരു മാസത്തെ അധ്യയനം നഷ്ടപ്പെട്ടതായാണ് വിദ്യാഭ്യാസ അധിക്യതരുടെ പ്രാഥമിക വിലയിരുത്തൽ.ഒന്നര മാസത്തോളം അധ്യയനം നഷ്ടപ്പെട്ട ജില്ലകളും താലൂക്കുളും സംസ്ഥാനത്തുണ്ട്.200 അധ്യയന വർഷം എന്ന രേഖ പൂർത്തീയാക്കണമെന്ന ശക്തമായ തീരുമാനമായിരുന്ന ആദ്യ ഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.എന്നാൽ സുഖകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ മാർച്ച് ആദ്യ വാരത്തിൽ നടത്തുന്ന എസ്.എസ്.എസ്.എൽ.സി,പ്ലസ് വൺ,പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ ആദ്യ വാരം നടത്തണമെന്ന നിർദ്ദേശമാണ് അദ്ധ്യാപകരുടെ അടുത്ത് നിന്നും ഉയർന്ന് വരുന്നത്.

അവധി ദിനമായതിനാൽ ഏപ്രിൽ പരീക്ഷ നടത്തിയാൽ അദ്ധ്യാപകർക്ക് ലീവ് സറണ്ടർ നൽകണമെന്നാണ് ചട്ടം.ഇത് സർക്കാറിന് കനത്ത ബാധ്യതയാകും.ഇതുകൊണ്ട് തന്നെ ഏപ്രിലിൽ പരീക്ഷ നടത്തുമ്പോൾ ലീവ് സറണ്ടർ വേണ്ടെന്ന പൊതു വികാരമാണ് വിവിധ അദ്ധ്യാപക സംഘടനകൾക്കുള്ളത്.പുതിയ കേരളം കെട്ടി പ്പടുക്കാൻ ചില്ലറ ത്യാഗങ്ങൾ അദ്ധ്യാപകരും സഹിക്കണമെന്ന പൊതുവികാരമാണ് വിവിധ അദ്ധ്യാപകരുടെ ഫൈസ് ബുക്കിൽ പേജിൽ കാണുന്നത്.എന്നാൽ ഉന്നത തല യോഗത്തിൽ മാത്രമാണ് അദ്ധ്യാപക സംഘടനകൾ അഭിപ്രായം തുറന്ന് പറയും.

കഴിഞ്ഞ മാസം നടന്ന ഉന്നത തല യോഗത്തിൽ ഏപ്രിലിൽ പരീക്ഷ നടത്താമെന്ന അഭിപ്രായം സർക്കാർ കേന്ദ്രങ്ങൾ തുറന്ന് പറഞ്ഞിരുന്നു.എന്നാൽ ശനി,ഞായർ,അവധി ദിനങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് ക്ലാസുകൾ നടത്തി പാഠഭാഗങ്ങൾ തീർക്കാമെന്ന് അദ്ധ്യാപകർ തുറന്ന് പറയുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP