Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണം; ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്കു വില ലഭ്യമാക്കണം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണം; ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്കു വില ലഭ്യമാക്കണം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സർക്കാരിന്റെ കർഷക അവഗണനയ്‌ക്കെതിരേ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകസംഗമവും നിയമസഭാ മാർച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്കു വില ലഭ്യമാക്കണം.

കർഷകരോടുള്ള അവഗണന പൊതുസമൂഹത്തോടുള്ള അവഗണനയാണ്. മാറിമാറി വരുന്ന സർക്കാരുകൾ കാർഷികമേഖലയെ പൂർണമായി അവഗണിക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാവണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.

കർഷകർക്കായി പ്രഖ്യാപിക്കുന്ന പാക്കേജുകൾ നിയമസഭാ പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദുഃഖകരമാണ്. സമരം കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ്. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂലമായ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ചീഫ് കോ-ഓർഡിനേറ്റർ വർഗീസ് ആന്റണി, ചീഫ് ഓർഗനൈസർമാരായ ഫാ. ജോസഫ് കളരിക്കൽ, ഫാ. ജോസ് മുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎ‍ൽഎ.മാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, പി.സി.ജോർജ്, റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ്, കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ്, ബിനോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP