Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി; റവന്യൂ റിക്കവറി മരവിപ്പിച്ചു; പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല; നടപടി മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ

കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി; റവന്യൂ റിക്കവറി മരവിപ്പിച്ചു; പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല; നടപടി മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാർഷിക വായ്‌പ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയും വീണ്ടും നീട്ടി. ഈ മാസം ഡിസംബർ 31 വരെയാണ് മൊറട്ടോറിയും നീട്ടിവെച്ചത്. ഇതോടെ റവന്യൂ റിക്കവറി നടപടികൾ മരവിപ്പിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം കൗക്കൊണ്ടത്. പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല. കാർഷിക വായ്പകൾ പരിശോധിക്കാൻ ജില്ലകളിൽ സബ് കമ്മിറ്റി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി.

കർഷക, കാർഷികേതര വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടി കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, കാർഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാങ്കേഴ്‌സ് സമിതി ദിനപത്രങ്ങളിൽ പരസ്യം നൽകി. ഇതേതുടർന്നാണ് മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

കേരളത്തിലെ കർഷകർക്കുള്ള വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മോറട്ടോറിയം നീട്ടി നൽകിയതാണ്. മറ്റ് സംസ്ഥാനങ്ങൾ നൽകാത്ത പ്രത്യേക പരിഗണന കേരളത്തിന് അനുവദിക്കാനാവില്ലെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP