Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്തും തൃശൂരിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; അടുത്ത ആഴ്ച തിരുവനന്തപുരത്ത് ശരാശരി കേസുകളിൽ അഞ്ചുശതമാനവും തൃശൂരിൽ ഒരുശതമാനവും വർദ്ധനയ്ക്ക് സാധ്യത; മറ്റുജില്ലകളിലെല്ലാം കേസുകൾ കുറയുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരത്തും തൃശൂരിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; അടുത്ത ആഴ്ച തിരുവനന്തപുരത്ത് ശരാശരി കേസുകളിൽ അഞ്ചുശതമാനവും തൃശൂരിൽ ഒരുശതമാനവും വർദ്ധനയ്ക്ക് സാധ്യത; മറ്റുജില്ലകളിലെല്ലാം കേസുകൾ കുറയുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തും തൃശൂരിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനത്തോത് അനുസരിച്ച് അടുത്ത ആഴ്ചയിൽ തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധന ഉണ്ടാകുമെന്നു കരുതുന്നു. തൃശൂരിൽ ഒരു ശതമാനം വർധന ഉണ്ടാകും. മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു മൊത്തത്തിൽ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തിൽ അടുത്ത ആഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 20ന് 1.2 ലക്ഷവും 27 ആകുമ്പോൾ 95,000വും ആയി ആക്ടീവ് കേസുകളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്.

തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആർ പതിനഞ്ചിൽ താഴെയെത്തി. ആലപ്പുഴ, കണ്ണൂർ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയായി. മെയ്‌ ആറിന് 42,464 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെയ്‌ 15ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.8 ശതമാനം ആയി ഉയർന്നിരുന്നു. പുതിയ കേസുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറഞ്ഞ് തിങ്കളാഴ്ച 12,246 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകൾ മെയ്‌ പതിനഞ്ചിന് 4,45,334 ആയിരുന്നത് തിങ്കളാഴ്ച 1,12,361 ആയി കുറഞ്ഞു.

ഐസിയു കിടക്കകളുടെ 63 ശതമാനം മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. വെന്റിലേറ്ററുകളിൽ 32 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപെട്ട ബ്ലാക്ക് ഫംഗസ് രോഗം നിയന്ത്രണ വിധേയമായി കഴിഞ്ഞിട്ടുണ്ട്. ഈ രോഗചികിത്സയ്ക്കാവശ്യമായ മരുന്നു ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP