Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പ്യൂട്ടർ സെന്ററുകളും ട്യൂഷൻ സെന്ററുകളും തുറക്കാം; പരമാവധി 100 പേർക്ക് പങ്കെടുക്കാം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ

കമ്പ്യൂട്ടർ സെന്ററുകളും ട്യൂഷൻ സെന്ററുകളും തുറക്കാം; പരമാവധി 100 പേർക്ക് പങ്കെടുക്കാം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ഇളവുകൾ. പരിശീലന കേന്ദ്രങ്ങൾ, നൃത്തവിദ്യാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ സർക്കാർ അനുമതി. ഇതിൽ കമ്പ്യൂട്ടർ സെന്ററുകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടും.

സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്‌കൂളുകൾ ഒഴികെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. ഒരേസമയം അൻപത് ശതമാനം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം അല്ലെങ്കിൽ പരമാവധി നൂറ് പേർക്ക് പങ്കെടുക്കാം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയേക്കും. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിർബന്ധമായി തുടരുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് യാത്രകൾക്കും ക്വാറന്റൈൻ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. നിലവിൽ 7 ദിവസത്തിനകം മടങ്ങുന്നവർക്ക് പ്രത്യേക അനുമതിയുണ്ടെങ്കിൽ ക്വാറന്റൈൻ വേണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP