Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഷോൺ ജോർജ്ജ് ഏർപ്പെടുത്തിയ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് യൂത്ത് ഫ്രണ്ട്

കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഷോൺ ജോർജ്ജ് ഏർപ്പെടുത്തിയ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് യൂത്ത് ഫ്രണ്ട്

കോട്ടയം: കേരളാ കോൺഗ്രസ് വൈസ് ചെയർമാനായ പി സി ജോർജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം മാറ്റാൻ കെ എം മാണി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ജോർജ്ജ് വിഭാഗവും മാണി വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങൾ തെരുവിലേക്ക്. കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. മാണി - ജോർജ് തർക്കം രൂക്ഷമാകുന്നതിന് ഇടെയാണ് സംഘർഷമുണ്ടായത്.

കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി (എം)യുടെ ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് സംഘർഷമുണ്ടായത്. യൂത്ത് ഫ്രണ്ട് കെഎസ്‌സി പ്രവർത്തകർ പി.സി ജോർജിന്റെ കോലം കത്തിച്ചു. കോട്ടയം കെഎസ്‌സി ജില്ലാ കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.സി ജോർജ്ജിനെ അനുകൂലിക്കുന്ന കെഎസ്‌സി പ്രവർത്തകർ മാണി വിഭാഗം പ്രവർത്തകരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പി.സി ജോർജ്ജ് അനുകൂലിക്ക് പരിക്കേറ്റു.

വീണ്ടും മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടാൻ തുടങ്ങിയ ഇരു വിഭാഗം പ്രവർത്തകരെയും പൊലീസെത്തി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുള്ള ആക്രമണത്തിന് പിന്നിൽ പി.സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് ഏർപ്പെടുത്തിയ ഗുണ്ടകളാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനമായെത്തിയ കെഎസ്‌സി മാണി വിഭാഗം പ്രവർത്തകർ പി.സി ജോർജിന്റെ കോലം കത്തിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP