Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് വിഭാഗം ധാരണയനുസരിച്ച് രാജിവയ്ക്കണം; ഇനി ഒരു നിമിഷം വൈകാൻ പാടില്ല; കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കേരളാ കോൺഗ്രസ് ജോസ്ഫ് വിഭാഗം; കേരളാ കോൺഗ്രസിൽ പോര് മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കേരള കോൺഗ്രസ്-എം (ജോസഫ്) നേതാവ് പി.ജെ ജോസഫ്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് യുഡിഎഫ് അംഗീകാരം നൽകിയെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം ധാരണയനുസരിച്ച് രാജിവയ്ക്കണം. ഇനി ഒരു നിമിഷം വൈകാൻ പാടില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.

പദവി രാജിവയ്ക്കില്ലെന്ന് കേരള കോൺഗ്രസ്-എം (ജോസ്) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഇന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പാർട്ടി എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.

അതേസമയം ജോസ് വിഭാഗം രാജിവച്ചതിനു ശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. കേരള കോൺഗ്രസ് പ്രശ്‌നങ്ങളിൽ യുഡിഎ ഫിന്റെ തീരുമാനം ആദ്യം നടപ്പാക്കണം. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP