Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നണി പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്; അവിടെ കുശിനിക്കാർക്ക് എന്തുകാര്യം? കേരള കോൺഗ്രസ് എമ്മിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന കാനം രാജേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ഡോ.എൻ.ജയരാജ്

മുന്നണി പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്; അവിടെ കുശിനിക്കാർക്ക് എന്തുകാര്യം? കേരള കോൺഗ്രസ് എമ്മിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന കാനം രാജേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ഡോ.എൻ.ജയരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴക്കേസിലും, സോളാർ കേസിലും പെട്ടിരിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ തൈലം തെളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലൈന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാർട്ടി എംഎൽഎ ഡോ.എൻ.ജയരാജ്. മുന്നണി പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്. അവിടെ കുശിക്കാർക്കെന്താണു കാര്യം. കേരള കോൺഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ആർക്കും എപ്പോഴും വന്നു പോകാവുന്ന സ്ഥലമല്ല ഇടതുമുന്നണിയെന്നും മുന്നണിയിൽ വർഷങ്ങളായി അകത്തേക്ക് പ്രവേശനം ാത്തിരിക്കുന്ന ഘടക കക്ഷികൾ വേറെയുണ്ടെന്നും കാനം പറഞ്ഞിരുന്നു. കയ്യേറ്റക്കാരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നയം മുന്നണിക്കില്ല. അതേസമയം അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്നതാണ് പ്രഖ്യാപിത നയം. ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ, സിപിഐ കക്ഷി ചേർന്നതിൽ തെറ്റില്ല. ഇതുകൊണ്ട് പാർട്ടി മുന്നണിക്കെതിരാണെന്ന് അർഥമില്ലെന്നും കാനം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP