Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശകൾ സമർപ്പിക്കുക ആറ് മാസത്തിനകം; പതിനൊന്നാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ സ്ഥാനക്കയറ്റവും; കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്താനും മന്ത്രിസഭാ തീരുമാനം

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശകൾ സമർപ്പിക്കുക ആറ് മാസത്തിനകം; പതിനൊന്നാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ സ്ഥാനക്കയറ്റവും; കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്താനും മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ ആറുമാസത്തിനകം ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തിനായി നിയമിച്ചത്. ഹൈക്കോടതി അഭിഭാഷകനായ അശോക് മാമൻ ചെറിയാൻ, കുസാറ്റിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ എം കെ സുകുമാരൻ നായർ എന്നിവരാണ് സമിതി അംഗങ്ങൾ. ശമ്പള പരിഷ്‌ക്കരണം, സ്ഥാനകയറ്റം എന്നിവ സംബന്ധിച്ച് ശുപാർശകൾ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളാണ്.

കോളജുകളിലും സ്‌കൂളുകളും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. യൂണിയനിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, യൂണിയന്റെ പ്രവർത്തനം, യൂണിയനുമേലുള്ള സ്ഥാപനത്തിന്റെ നിയന്ത്രണം എന്നിവ സംബന്ധിച്ച് വ്യക്തതവരുത്തുന്ന നിയമമാണ് സർക്കാർ ഉദ്യേശിക്കുന്നത്. വിദ്യാർത്ഥി സംഘടന പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവേ യൂണിയൻ പ്രവർത്തനം സംബന്ധിച്ച് എന്തുകൊണ്ട് വ്യക്തമായ നിയമനിർമ്മാണം നടത്തികൂടായെന്ന് സർക്കാരിനോട് ഹൈക്കോടതി പലവട്ടം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണത്തിന് തീരുമാനിച്ചിരിക്കുന്നത്.

കടൽ ക്ഷോഭത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു മാസത്തെ സൗജന്യ റേഷനും ഓരോ കൂടുംബങ്ങൾക്കും 2000 രൂപയും നൽകാനും ഇന്നത്തെ യോഗത്തിൽ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP