Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎസ്ആർടിസിക്ക് 900 ഡീസൽ ബസ്സുകൾ വാങ്ങുന്നതിന് പണം അനുവദിച്ചു; 4675 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകും; പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഹഡ്കോയ്ക്ക് നൽകാനുള്ള 250 കോടിയിലേറെ രൂപ കുടിശ്ശിക തീർത്തും നൽകും: മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ പൂർണരൂപം

കെഎസ്ആർടിസിക്ക് 900 ഡീസൽ ബസ്സുകൾ വാങ്ങുന്നതിന് പണം അനുവദിച്ചു; 4675 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകും; പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഹഡ്കോയ്ക്ക് നൽകാനുള്ള 250 കോടിയിലേറെ രൂപ കുടിശ്ശിക തീർത്തും നൽകും: മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ പൂർണരൂപം

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളുടെയും മുനിസിപ്പാലികളുടെയും പരിധിയിൽ വരുന്ന സംസ്ഥാന പാതയുടെ ഭാഗങ്ങൾ (ബൈപ്പാസ് ഉൾപ്പെടെ) ഡിനോട്ടീഫൈ ചെയ്ത് സംസ്ഥാന പാതയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ച മന്ത്രിസഭാ യോഗ തീരുമാനം മദ്യശാലകൾ തുറക്കാൻവേണ്ടിയുള്ളതാണ്. എന്നാൽ, ബാറുകൾ തുറക്കാൻ വേണ്ടിയാണെന്ന് പറയാതെയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഹൈവെ പ്രൊട്ടക്ഷൻ ആക്ട് 1999 പ്രകാരമാണ് പാതകൾ ഡിനോട്ടിഫൈ ചെയ്യുന്നത്. ഡിനോട്ടിഫൈ ചെയ്യുമ്പോൾ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറും. നഗരസഭകളുടെ പരിധിയിൽവരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും എന്നത് കണക്കിലെടുത്താണ്തീരുമാനം എന്നാണ് ഇതേക്കുറിച്ച് സർക്കാർ വിശദീകരിച്ചത്.

ഈ തീരുമാനം കൂടാതെ കാസർകോട് ജില്ലയിൽ സാമൂഹ്യസുരക്ഷാമിഷൻ വഴി പെൻഷൻ ലഭിക്കുന്ന 4675 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകാനും മന്ത്രസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം നൽകാനും തീരുമാനമായിട്ടുണ്ട്.

ശീറാം സാംബശിവ റാവുവിനെ കോട്ടയം ജില്ലാ കലക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ കോട്ടയം കലക്ടർ നവജോത് ഖോസ ചികിത്സാർത്ഥം അവധിയിൽ പോകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.

പരിയാരം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹഡ്കോയ്ക്ക് നൽകാനുള്ള കുടിശ്ശിക ധനകാര്യവകുപ്പ് നിർദേശിച്ച പാക്കേജ് പ്രകാരം കൊടുത്തുതീർക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഹഡ്കോയ്ക്ക് 250 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. അത് ഗഡുക്കളായി 2019 മാർച്ച് 31നു മുമ്പ് കൊടുത്തുതീർക്കാനാണ് തീരുമാനം. പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്ന വിഷയം പരിശോധിക്കുന്നതിന് സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശപ്രകാരം സഹകരണ മെഡിക്കൽ കോളേജിനെ തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്റർ മാതൃകയിൽ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികളുടെ ഭാഗമായാണ് ഹഡ്കോയ്ക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെയാണ്:

കാസർകോട് ജില്ലയിൽ സാമൂഹ്യസുരക്ഷാമിഷൻ വഴി പെൻഷൻ ലഭിക്കുന്ന 4675 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു.

പ്രവർത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം നൽകാൻ തീരുമാനിച്ചു.

സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ പഞ്ചായത്തിൽ ചീങ്ങേരി എക്‌സറ്റൻഷൻ ഫാമിലെ 31 ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

സർവ്വീസിൽനിന്നും വിരമിച്ച ജുഡീഷ്യൽ ഓഫീസർമാർക്കുള്ള സ്‌പെഷ്യൽ പേയ്ക്ക് 01-11-1999 മുതൽ മുൻകാല പ്രാബല്യം നൽകാൻ തീരുമാനിച്ചു.

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽ കമ്പനിയിലെ ഓഫീസർമാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് റോഡുകൾ നന്നാക്കുന്നതിന് 140 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സി. വഴി നടപ്പിലാക്കുന്ന ലൈഫ് സയൻസ് പാർക്ക് രണ്ടാംഘട്ട പദ്ധതിക്ക് 140 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കാൻ തീരുമാനിച്ചു.

കെ.എസ്.ആർ.ടി.സിക്ക് 900 ഡീസൽ ബസ്സുകൾ വാങ്ങുന്നതിന് കിഫ്ബിയിൽനിന്നും തുക അനുവദിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 20 സെന്റ് പുറമ്പോക്ക് ഭൂമി കേരള ലൈബ്രറി കൗൺസിലിന് ഇൻഫർമേഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നതിന് 1000 രൂപ നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റ് വീതം അനുവദിക്കാനും 11 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

ശീറാം സാംബശിവ റാവുവിനെ കോട്ടയം ജില്ലാ കലക്ടറായി നിയമിക്കാൻ തീരുമാനിച്ചു. കോട്ടയം കലക്ടറായി നിയമിതയായ നവജോത് ഖോസ ചികിത്സാർത്ഥം അവധിയിൽ പോകുന്ന സാഹചര്യത്തിലാണ് ഈ നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP