Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ; ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനെന്ന് വിശദീകരണം

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ; ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ ഉത്തരവ്. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും.

ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരും.

ബിയർ- വൈൻ പാർലറുകളും രാവിലെ 9 മുതൽ തുറക്കാം. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവർത്തന അനുമതി. രാവിലെ 11 മണിക്കാണ് നിലവിൽ ബാറുകൾ തുറന്നിരുന്നത്. നേരത്തെയുള്ളത് പോലെ പാർസലായാണ് ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP