Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിങ്ങം പിറക്കുമ്പോൾ വരവേൽക്കാം കേരള ബാങ്കിനെ; സഹകരണ ബാങ്കിങ് മേഖലയിൽ വരുന്നത് അടിമുടി മാറ്റം; റിസർവ് ബാങ്കിന് ബിസിനസ് പോളിസി സമർപ്പിച്ചെന്ന് സർക്കാർ

ചിങ്ങം പിറക്കുമ്പോൾ വരവേൽക്കാം കേരള ബാങ്കിനെ; സഹകരണ ബാങ്കിങ് മേഖലയിൽ വരുന്നത് അടിമുടി മാറ്റം; റിസർവ് ബാങ്കിന് ബിസിനസ് പോളിസി സമർപ്പിച്ചെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് ചിങ്ങം ഒന്നിന് (2018 ഓഗസ്റ്റ് 16ന്) യാഥാർഥ്യമാകും. പദ്ധതി അവലോകനത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

ബാങ്ക് തുടങ്ങുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവർഷത്തെ ബിസിനസ് പോളിസി ആർബിഐക്ക് സമർപ്പിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനിക വത്കരണത്തിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിർദ്ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേർത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

ചൊവ്വാഴ്ചത്തെ അവലോകനത്തിൽ മന്ത്രിമാരായ അഡ്വ. കെ. രാജു, ജെ മേഴ്‌സികുട്ടിയമ്മ, ടി.പി. രാമകൃഷ്ണൻ, ജി സുധാകരൻ, കെ.കെ. ശൈലജ ടീച്ചർ, പി. തിലോത്തമൻ, കെ.ടി.ജലീൽ, വി എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, എം.എം. മണി, എ.സി. മൊയ്തീൻ എന്നിവരും ചീഫ് സെക്രട്ടറി ഡോ.കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി (കോഡിനേഷൻ) വി എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP