Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി; വിചാരണക്കോടതി നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി; മന്ത്രിമാർ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല

നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി; വിചാരണക്കോടതി നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി; മന്ത്രിമാർ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല

സ്വന്തം ലേഖകൻ

കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. മന്ത്രിമാർ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

ഇതോടെ, മന്ത്രി ഇ.പി. ജയരാജനും കെ.ടി. ജലീലും വിചാരണക്കോടതിയിൽ ഹാജരാകണം. കേസിൽ പ്രതികളായ നാല് എംഎ‍ൽഎമാർ ഈ മാസം ആദ്യം ജാമ്യം നേടിയിരുന്നു. സംഭവം നടക്കുമ്പോൾ എംഎ‍ൽഎമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർക്കാണ് നേരത്തെ മാജ്യം അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP