Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെൽവയൽ നീർത്തട സംഹാര നിയമമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; വാക്കൗട്ടിന് പിന്നാലെ നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതി പാസാക്കി നിയമസഭ; പ്രതിപക്ഷത്തെ ഓർത്ത് സഹതപിക്കുന്നെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ കറുത്തദിനമെന്ന് ആരോപിച്ച് പ്രതിപക്ഷം

നെൽവയൽ നീർത്തട സംഹാര നിയമമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ച് ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; വാക്കൗട്ടിന് പിന്നാലെ നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതി പാസാക്കി നിയമസഭ; പ്രതിപക്ഷത്തെ ഓർത്ത് സഹതപിക്കുന്നെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ കറുത്തദിനമെന്ന് ആരോപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വാദ പ്രതിവാദങ്ങൾ നിറഞ്ഞുനിന്ന മാരത്തോൺ ചർച്ചയ്‌ക്കൊടുവിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. നെൽവയൽ നീർത്തട സംഹാര നിയമമാണ് പാസാക്കുന്നതെന്ന് ആരോപിച്ച് സഭയിൽ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം ബഹളമുണ്ടാക്കി. പിന്നാലെ ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെ രൂക്ഷമായിത്തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരെയോർത്ത് സഹതപിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

സമൂഹത്തിനു വേണ്ടതാണ് ഈയൊരു ബില്ലെന്നും അത് തിരിച്ചറിയാതെയാണ് പ്രതിപക്ഷത്തിന്റെ വിമർശനമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. എന്നാൽ നിയമനിർമ്മാണം സുപ്രീംകോടതി വിധിക്കെതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലെ കറുത്ത ദിനമെന്ന് ആരോപിച്ചാണ് ബിൽ കീറിയെറിഞ്ഞതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌കരിച്ചത്. നെൽവയൽ നീർത്തട സംരക്ഷണ ഭേദഗതി ബില്ലിനെതിരെ പല ഘട്ടങ്ങളിലും ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉയർത്തിയത്.

വി ടി ബൽറാം, വി ഡി സതീശൻ തുടങ്ങിയവർ ഓരോ ഘട്ടത്തിലും ബില്ലിലെ അപാകതകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. പിഴ ഈടാക്കി നിലം നികത്താൻ അനുവദിക്കുന്നതു ഭരണഘടനാവിരുദ്ധമെന്നു വി.ഡി.സതീശൻ പറഞ്ഞു. കോടതിയിലെ കേസുകൾകൂടി പരിഗണിച്ചുവേണം ഭേദഗതിയെന്നായിരുന്നു വി.ടി ബൽറാം നിർദ്ദേശിച്ചത്.

എന്നാൽ രണ്ടുവാദങ്ങളും നിലനിൽക്കില്ലെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ സഭയെ അറിയിച്ചു. ന്യായവിലയുടെ 50 ശതമാനം പിഴയായിട്ടല്ല, ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇതു ഭരണഘടനാ വിരുദ്ധമല്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധത്തിനിടയിൽ സർക്കാർ ബിൽ പാസാക്കി. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്പു നികത്തിയ പാടങ്ങൾ ക്രമപ്പെടുത്താൻ നെൽവയൽ - തണ്ണീർത്തട നിയമം ഭേദഗതി വരുത്താനാണു സർക്കാർ ബിൽ അവതരിപ്പിച്ചത്. 2018ലെ നെൽവയൽ - തണ്ണീർത്തട ഭേദഗതി നിയമത്തിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP