Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവകേരള നിർമ്മാണ പദ്ധതി കരാർ കെപിഎംജിക്ക്; 6.82 കോടി രൂപയ്ക്ക് രാജ്യാന്തര കൺസൽറ്റൻസി കമ്പനിയുമായി കരാർ ഉറപ്പിച്ച് സർക്കാർ

നവകേരള നിർമ്മാണ പദ്ധതി കരാർ കെപിഎംജിക്ക്; 6.82 കോടി രൂപയ്ക്ക് രാജ്യാന്തര കൺസൽറ്റൻസി കമ്പനിയുമായി കരാർ ഉറപ്പിച്ച് സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവകേരള നിർമ്മാണ നടത്തിപ്പിനു സാങ്കേതിക സഹായമൊരുക്കാനുള്ള കരാർ കെപിഎംജിക്ക്. 6.82 കോടി രൂപയ്ക്കാണ് രാജ്യാന്തര കൺസൽറ്റൻസി കമ്പനിയായ കെപിഎംജിയുമായി സർക്കാർ കരാർ ഉറപ്പിച്ചത്. ലോകബാങ്ക് വായ്പയായി ലഭിച്ച തുകയിൽ നിന്നെടുത്താണു കൺസൽറ്റൻസി കമ്പനിക്കു പണം നൽകുക. പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ കെൽപുള്ളവരുടെ അഭാവം കണക്കിലെടുത്താണു സ്വകാര്യ ഏജൻസിയുടെ സഹായം സർക്കാർ തേടുന്നത്.

അഞ്ച് കൺസൽറ്റൻസികളെയാണു സർക്കാർ അവസാന ഘട്ടത്തിൽ പരിഗണിച്ചത്. ഇതിൽ ഉയർന്ന റാങ്ക് കെപിഎംജിക്കാണു ലഭിച്ചത്. 2018ലെ പ്രളയം കഴിഞ്ഞ് രണ്ട് വർഷമാകുന്നുവെങ്കിലും അതിൽനിന്നു കരകയറാൻ സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എങ്ങുമെത്തിയില്ല. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ പടലപിണക്കം കാരണം പദ്ധതികളെല്ലാം അവതാളത്തിലാണ്. ഇതിനിടയിലാണ് കെപിഎംജിക്ക് കരാർ കൈമാറിയത്.

അതേസമയം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റൻസിക്കായി കെപിഎംജിക്ക് 6,82,68,402 രൂപയുടെ കരാർ നൽകിയതു കോവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രളയം കഴിഞ്ഞു 2 വർഷമായിട്ടും പുനർനിർമ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാൻ പോലും കഴിയാത്ത സർക്കാരിന്റെ ഇപ്പോഴത്തെ കരാർ അഴിമതി ലക്ഷ്യമിട്ടാണ്. സർക്കാരിനു പ്രവർത്തിക്കാൻ ഇനി 6 മാസം പോലുമില്ല. പക്ഷേ കൺസൽറ്റൻസി കരാർ 24 മാസത്തേക്കാണ്. പോകുന്ന പോക്കിൽ കമ്മിഷൻ അടിക്കുകയാണു ലക്ഷ്യം. നികുതി കൂടി ചേരുമ്പോൾ കരാർ എട്ടു കോടിയോളം രൂപ വരും.

നേരത്തേ ടെൻഡർ പോലും വിളിക്കാതെ കെപിഎംജിക്കു കരാർ നൽകിയ ഘട്ടത്തിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചതാണ്. 6 മാസം കഴിഞ്ഞു പണി ഉപേക്ഷിച്ചു പോയ അവർക്കു തന്നെയാണു വീണ്ടും കരാർ. സൗജന്യമെന്നു പറഞ്ഞു ആദ്യം കരാർ നൽകുക, പിന്നീട് അവർ ഉപേക്ഷിച്ചു പോകുക, തുടർന്നു വലിയ തുകയ്ക്ക് അവർക്കുതന്നെ നൽകുക ഈ ഇടപാടിലെ ദുരൂഹതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കൺസൽറ്റൻസി നൽകിയതിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP