Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം ലോകത്തിന് മാതൃക: ഡോ.ഹാരോൾഡ് ഗുഡ് വിൻ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ഡോ.ഹാരോൾഡ് ഗുഡ് വിൻ. കൊച്ചി വേദാന്ത ഇന്റർനാഷണലിൽ നടന്ന ടൂറിസം സ്റ്റേക് ഹോൾഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരവാദിത്ത ടൂറിസം ലോകം പ്രാക്ടീസ് ചെയ്ത് തുടങ്ങിയിട്ട് 18 വർഷം കഴിഞ്ഞു.2008 ൽ കേരളം ഈ മേഖലയിൽ ഇടപെട്ട് തുടങ്ങിയെങ്കിൽ കൃത്യമായ അജണ്ട ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ട് കേരളം മുന്നോട്ട് പോയി.ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തെ ലോക ഉത്തരവാദിത്ത ടൂറിസം നേതാക്കളായി പ്രഖ്യാപിക്കുവാൻ ആകുമെന്ന് കരുതുന്നു.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ലോക മാതൃകയാണെന്നും പ്രധാനമായും മൂന്നു കാര്യങ്ങളാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഡോ. ഹാരോൾഡ് ഗുഡ്വിൻ കൂട്ടി ചേർത്തു. ഒന്നാമതായി മറ്റു സ്ഥലങ്ങളിൽ നിന്ന് വേറിട്ട രീതിയിലുള്ള സർക്കാരിന്റെയും, ടൂറിസം ഇൻഡസ്ട്രിയുടെയും, തദ്ദേശവാസികളുടെയും സംയുക്തമായ ഉത്തരവാദിത്ത ടൂറിസം പ്രവർത്തങ്ങൾ ആണ് കേരളം നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കേരളം തുല്യ പ്രാധാന്യത്തോടെ നടപ്പാക്കുന്നു . മൂന്നാമതായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിന് ശേഷം കേരളത്തിലേക്കെത്തുന്ന ആഭ്യന്തര .വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്. ഈ മൂന്നു കാര്യങ്ങൾ കേരളത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ലോകനേതൃത്വത്തിലേക്ക് ഉയർത്തുന്നു. ടൂറിസംവകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷൻ എറണാകുളത്ത് സംഘടിപ്പിച്ച ജില്ലയിലെ ടൂറിസം സംരംഭകരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ ഗുഡ്വിൻ.

ഏറണാകുളം ജില്ലയിലെ അറിയപ്പെടാതെ കിടക്കുന്ന റൂറൽ/ വില്ലേജ് ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ താമസദൈർഘ്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സംരഭകർ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനോട് സഹകരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾക്കു സംരഭകർ തയ്യാറാണെന്നും യോഗത്തിൽ സംരഭകർ അറിയിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് ഇന്റർസൈറ്റ് ഹോളിഡെയ്‌സ് നടത്തുന്ന, ടാക്‌സി ഡ്രൈവർമാരെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു ടാക്‌സിയും ജോലിയും നൽകി അവരെ ടാക്‌സി ഉടമസ്ഥരാക്കി മാറ്റുന്ന സാരഥി സൗഹൃദ പദ്ധതിയുടെ ഭാഗമായി 25 ടാക്‌സി ഡ്രൈവർമാർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ ഉടൻ നൽകുമെന്ന് ഇന്റർസൈറ്റ് ഹോളിഡെയ്‌സ് മാനേജിങ് ഡയറക്ടറും ടൂറിസം അഡൈ്വസറി ബോർഡ് മെമ്പറുമായ എബ്രഹാം ജോർജ്ജ് പ്രഖ്യാപിച്ചു.

ടൂറിസം ജോയിന്റ് ഡയറക്ടർ .കെ രാജ്കുമാർ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ, ഇന്ത്യ ടൂറിസം മാനേജർ സന്ധ്യ ഹരിദാസ്, ടൂറിസം അഡൈ്വസറി ബോർഡ് മെമ്പർമാരായ സിജോ ജോസ്, എം പി ശിവ ദത്തൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കമലമ്മ, ഡിടിപിസി സെക്രട്ടറി എസ് വിജയകുമാർ, ടൂറിസം പ്രൊഫെഷണൽ ക്ലബ് പ്രസിഡന്റ് ജോർജ്ജ് സ്‌കറിയ, കെടിഎം ജോയിന്റ് സെക്രട്ടറി കെ സി.ഹരി തുടങ്ങിയരും യോഗത്തിൽ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP