Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചപ്പാത്തി പരത്താൻ മാത്രമല്ല പെട്രോളടിക്കാനും ജയിൽപുള്ളികൾ റെഡി; തിരുവനന്തപുരം വനിതാ ജയിലിലും എറണാകുളം ജില്ലാ ജയിലിലും പെട്രോൾ പമ്പ് സ്ഥാപിക്കാനാരുങ്ങി ജയിൽ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:തിരുവനന്തപുരം വനിതാ ജയിലിലും എറണാകുളം ജില്ലാ ജയിലിലും പെട്രോൾ പമ്പ് സ്ഥാപിക്കും. ഇതു സംബന്ധിച്ചു ആഭ്യന്തര വകുപ്പിന്റെ ഭരണാനുമതി ലഭിച്ചതായി ജയിൽ മേധാവി ഋഷിരാജ്‌സിങ് പറഞ്ഞു.

വനിതാ ജയിലിലെ പത്ത് അന്തേവാസികൾക്ക് ഇതുവഴി തൊഴിൽ നൽകാനാകും. രാജ്യത്തെ ഒരു വനിതാ ജയിലിൽ നടത്തുന്ന പ്രഥമ സംരംഭമായിരിക്കും ഇത്.

നിലവിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ പെട്രോളിയം ഔട്ടലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പന്പിലും പതിനഞ്ചോളം അന്തേവാസികൾക്കു തൊഴിൽ നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP