Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന; ഉദ്യോഗസ്ഥർ വീട്ടിലെത്തി പ്ലാനും നിർമ്മാണവും പരിശോധിച്ചു

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎ‍ൽഎയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലെ അലയിൻസ് ഗ്രീൻസ് വില്ലാസിലാണ് ഷാജിയുടെ വീട്.

ചിറക്കൽ ഗ്രാമപഞ്ചായത്ത് അസി. എക്‌സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി പ്ലാനും നിർമ്മാണവും പരിശോധിച്ചത്. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങൾ ഒക്‌ടോബർ 27ന് കോഴിക്കോട്ടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ നേരിട്ടെത്തി സമർപ്പിക്കണമെന്ന് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായായിരുന്നു പരിശോധന.

കെ.എം. ഷാജിയുടെ കോഴിക്കോട് ചേവായൂരിലുള്ള വീട്ടിൽ വ്യാഴാഴ്ച കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്ഥരെത്തി അളവെടുത്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് പരിശോധന നടത്തിയത്. അവിടെ പ്ലാനിൽ ഉൾപ്പെടാത്ത നിർമ്മാണം നടന്നതായി കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എംഎ‍ൽഎ പറയുന്നത്.

കണ്ണൂരിലെ വീട്ടിൽ അത്തരം പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് ചാലാട്ടെ ഷാജിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ പ്ലാനും അളവും പരിശോധിച്ച ഉദ്യോഗസ്ഥർ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ച് മടങ്ങിയതായി കെ.എം. ഷാജി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP