Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിച്ചോടി; അമ്മയുടെ കാമുകനും അമ്മയും പിടിയിൽ; പ്രതികള പിടികൂടിയത് രണ്ട് വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം : വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ശേഷം ഒളിച്ചോടിയ അമ്മയും കാമുകനും പിടിയിൽ . വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത് .

സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെയാണ് അമ്മയും കാമുകനും ഒളിച്ചോടിയത്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

2019 മാർച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെൺമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭർത്താവ് സംഭവത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും നാടുവിട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മയായ യുവതിക്കെതിരേയും പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP