Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചലച്ചിത്ര മേളയുടെ മനം കവർന്ന് കെഞ്ചിര; ആദിവാസി പീഡനങ്ങളുടെ നേർക്കാഴ്‌ച്ച തുറന്നുകാട്ടി മനോജ് കാന ചിത്രം; ആദിവാസികളുടെ പണിയ ഭാഷയിൽ ചിത്രീകരിച്ച സിനിമ മുന്നോട്ടു വെക്കുന്നത് അതിശക്തമായ രാഷ്ട്രീയ പ്രമേയം

ചലച്ചിത്ര മേളയുടെ മനം കവർന്ന് കെഞ്ചിര; ആദിവാസി പീഡനങ്ങളുടെ നേർക്കാഴ്‌ച്ച തുറന്നുകാട്ടി മനോജ് കാന ചിത്രം; ആദിവാസികളുടെ പണിയ ഭാഷയിൽ ചിത്രീകരിച്ച സിനിമ മുന്നോട്ടു വെക്കുന്നത് അതിശക്തമായ രാഷ്ട്രീയ പ്രമേയം

വി മുബഷിർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന 24ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിറഞ്ഞ കയ്യടി നേടിയിരിക്കുകയാണ് മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര. മലയാളത്തിലെ പതിവ് സിനിമാ രീതികളോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ച് നിർമ്മിച്ച സിനിമയാണിതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. വയനാട്ടിലെ ആദിവാസികളുടെ കഥയാണിത്. ആദിവാസികളുടെ പണിയ ഭാഷ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ശക്തമായ രാഷ്ട്രീയ പ്രമേയം കൂടിയാണ് അവതരിപ്പിക്കുന്നത്. ആദിവാസികളുടെ ഭൂമി കയ്യേറിയും, അവരെ പലവിധത്തിൽ ചൂഷണം ചെയ്തും ജീവിക്കുന്നവരുടെ നേർക്കാഴച്ചയാണ് ചിത്രം തുറന്നുകാട്ടുന്നത്. ചിത്രത്തിൽ പ്രേക്ഷകന്റെ നെഞ്ച് പിളർക്കുന്ന കാഴ്‌ച്ചകളുണ്ട്.

കെഞ്ചിര  സിനിമയുടെ പേര് മാത്രമല്ല, 13 വയസ്സുള്ള ആദിവാസി കുട്ടിയാണ്. ആദിവാസികളുടെ ഊരുകളിൽ പട്ടിണി മരണങ്ങൾ പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്ര ആനുകൂല്യം കൊടുത്താലും ആദിവാസികൾ നന്നാകില്ലെന്ന പൊതുബോധത്തെ മനോജ് കാന ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. കെഞ്ചിര എന്ന കേന്ദ്ര കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് വിനൂഷ എന്ന ബാലികയാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും വയനാട്ടിലെ ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ്.

മലയാളത്തിലെ പതിവ് സിനിമാ രീതികളെയും സാമൂഹ്യ ബോധ്യങ്ങളെയും ചിത്രം ചോദ്യം ചെയ്താണ് അവതരിപ്പിക്കുന്നത. ആദിവാസി ഗോത്രത്തിൽ നിന്ന് ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന ബാലികയാണ് കെഞ്ചിര, ആദ്യമായിട്ടാണ് ആദിവാസി ഗോത്രത്തിൽ നിന്ന് ഒമ്പതാം ക്ലാസ് വരെ ഒരു പെൺകുട്ടി പഠനം നത്തുന്നത്. പക്ഷേ വീട്ടിലെ പട്ടിണി മൂലം മൂലം അവളുടെ സ്വപ്നങ്ങൾക്ക,് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു.

കെഞ്ചിര ആ ഗോത്രത്തിലെ ആദിവാസികൾക്ക് അഭിമാനമായിരുന്നു. എന്നാൽ വീട്ടിലെ പട്ടിണി മൂലം കൊടകിലെ പത്രോസ് മുതലാളിയുടെ തോട്ടത്തിലേക്ക് പണിക്ക് പോകുന്നു. അവളുടെ അമ്മയും അവിടെയാണ് പണിക്ക് പോയത്. കൊടകിലെത്തിയ അവളോട് പെട്ടെന്ന് തന്നെ നാട്ടിലേക്ക് പോകണമെന്ന് അമ്മ പറയുന്നു. ഇവിടത്തെ ആൾക്കാർ നീ വിചാരിക്കും പോലെയല്ലന്ന മുന്നറിയിപ്പും നൽകുന്നു. പക്ഷേ പത്രോസ് മുതലാളി അവളെ തന്റെ ലൈംഗിക താത്പര്യങ്ങൾക്ക് വിധേയമാക്കുകയും ഗർഭിണിയാക്കുകയും ചെയ്യുന്ന കരൾപിളർക്കുന്ന കാഴ്‌ച്ചയാണ് പിന്നീട് ചിത്രം തുറന്നുകാട്ടുന്നത്. കെഞ്ചിര പ്രസവിച്ചെന്ന വാർത്ത ഗോത്ര വിഭാഗം ഞെട്ടലോടെയായിരുന്നു കേട്ടത്. കെഞ്ചിര ഗോത്ര വിഭാഗത്തിന്റെ പ്രതീക്ഷയായിരുന്നു, പഠിച്ച് അവൾ ഉയർന്ന നിലയിലേക്കെത്തുമെന്നായിരുന്നു ഗോത്ര വിഭാഗത്തിലെ ജനങ്ങൾ കരുതിയത്. എന്നാൽ എല്ലാ സ്വപ്നങ്ങളും തല്ലിക്കെടുത്തിയതോടെ പ്രതീക്ഷികൾക്ക്, സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്‌ച്ച പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ആദിവാസികളോട് മാനുഷിക പരിഗണന കാണിക്കാത്ത ഭരണ സംവിധാനങ്ങളും, ആൾകൂട്ടങ്ങളും ഇന്നുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ചിത്രം. അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം ആൾകൂട്ടം കൊലപ്പെടുത്തിയ സംഭവം നമുക്ക് മുൻപിൽ ഒരോർമ്മയായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്, അവരുടെ ഭൂമി കയ്യേറിയും, ആദിവാസികളെ ആക്രമിച്ചു ഇപ്പോഴും പലരും മുൻപോട്ട് പോകുന്നുണ്ട്. ആദിവാസികളുടെ ഫണ്ടുകൾ പോലും േേഇപ്പാഴും മുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അട്ടപ്പാടിയിലെ ആദിവാസി സമൂഹം ഇപ്പോഴും ദുരിതത്തിലാണ്.

കെഞ്ചിര മനോജ് കാനയ്ക്ക് ഒരനുഭവാണ്. ആദിവാസികൾക്കിടയിൽ ഇരുപത് വർഷത്തെ പ്രവർത്തന പരിചയമുള്ള മനോജ് കാന തന്റെ ജീവിതത്തിൽ നേരിട്ട് കണ്ടതും അനുഭവിച്ചറിഞ്ഞതുമായി കാര്യങ്ങളാണിതെന്ന് തുറന്നുപറയുന്നുണ്ട്. ആധദിവാസികൾക്കിടയിൽ ഇപ്പോഴും പുറത്തുവരാത്ത നെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോഴും മുൻപിലുണ്ടെന്നാണ് പറയുന്നത്. 13 വയസ്സുള്ള ആദിവാസി കുട്ടി പ്രസവിച്ചാൽ പോലും പൊലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്ന കരൾ പിളർക്കുന്ന കാഴ്‌ച്ച പോലും സംവിധായകൻ മുന്നോട്ട് വെക്കുന്ന മാനുഷിക ഇടപെടലിനെയാണ് സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP